പ്രസക്തമായ വിഷയം, കൂട്ടിന് നര്‍മം: പ്രേക്ഷകരെ രസിപ്പിച്ച് പടച്ചോനെ ഇങ്ങള് കാത്തോളീ| Review


പ്രണവ് ജയരാജ്

ചിത്രത്തിന്റെ പോസ്റ്റർ

പേരുപോലെത്തന്നെ കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ സംഭാഷണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബിജിത് ബാലയുടെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി നായകനായ പടച്ചോനെ ഇങ്ങള് കാത്തോളീ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്. പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച് കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന സഖാവ് ദിനേശനാണ് ചിത്രത്തിലെ നായകന്‍. പാര്‍ട്ടി പരിപാടികളും അധ്യാപന ജീവിതവുമായി മുന്നോട്ട് പോകുന്ന അയാളുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. നര്‍മങ്ങള്‍ക്കും ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ട് മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യത്തിലൂന്നി കൊണ്ട് ചിത്രം പറയാനുദ്ദേശിക്കുന്ന കാര്യങ്ങളും കഥാപരിസരവും സ്ഥാപിക്കുന്നതില്‍ സംവിധായകന്‍ തീര്‍ച്ചയായും വിജയിച്ചിട്ടുണ്ട്.

ഒരു ഗ്രാമത്തില്‍ ജനിച്ച് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട സഖാവ് ദിനേശന്‍ എന്ന കഥാപാത്രം ശ്രീനാഥ് ഭാസിയുടെ കൈയില്‍ ഭദ്രമായിരുന്നു. മോഡേൺ കഥാപാത്രങ്ങളിലും കുഴപ്പക്കാരനായ യുവാവുമായെല്ലാം മലയാളികള്‍ കണ്ടു ശീലിച്ച ഭാസിയുടെ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു സഖാവ് ദിനേശന്‍. സഖാവ് ഇന്ദുവായി വന്ന ഗ്രേസ് ആന്റണിയുടെതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. ചെറു ചലനങ്ങളിലൂടെ നര്‍മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ ഗ്രേസ് ആന്റണി വിജയിച്ചിട്ടുണ്ട്. സഖാവിന്റെ കാമുകിയായ രേണുകയിലൂടെ ആന്‍ ശീതളും തന്റെ വേഷം മികവുറ്റതാക്കി. ഹരീഷ് കണാരനും, വിജിലേഷും, ജോണി ആന്റണിയെല്ലാം പതിവ് പോലെ അവരുടെ പ്രകടനങ്ങളില്‍ മികച്ചു നിന്നു. അലന്‍സിയര്‍, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സണ്ണി വെയ്‌നും ചിത്രത്തില്‍ അതിഥിയായെത്തുന്നുണ്ട്.രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ചിത്രം മറ്റൊരു ഗതിയിലേക്ക് മാറുന്നു. തന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് വേണ്ടി നായകന്‍ സ്വീകരിക്കുന്ന മാർഗങ്ങളിലൂടെയാണ് രണ്ടാം പകുതി കടന്നു പോകുന്നത്. മാമുക്കോയയുടെ കാമിയോ കഥാപാത്രം കൂടെ കടന്നു വരുന്നതോടെ ചിത്രം വേറിട്ടൊരു പാതയിലേക്കാണ് കടന്നു ചെല്ലുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകന്റെ ശ്രദ്ധ തെറ്റാതെ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പങ്കു വയ്ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. പഴയ കാലത്തെ കേരളത്തെ ഒപ്പിയെടുക്കുന്നതില്‍ വിഷ്ണു പ്രസാദിന്റെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്. കാത്തു കാത്തു എന്ന ഗാനരംഗങ്ങളിലും മാമുക്കോയയുടെ ചെറുപ്പകാലങ്ങളിലെ പശ്ചാത്തലവും അതി മനോഹരമായാണ് വിഷ്ണുവിന്റെ ക്യാമറ പകര്‍ത്തിയത്.

ബി.കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഗാനങ്ങളും മികച്ചതായിരുന്നു. ഷാന്‍ തന്നെ ഈണം നല്‍കിയ വാടാ വാടാ എന്ന റാപിനും തിയേറ്ററില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ നവോത്ഥാന നായകന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ആക്ഷേപഹാസ്യത്തിലൂടെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്തുവെന്നതാണ് മറ്റു സിനിമകളില്‍ നിന്നും പടച്ചോനെ ഇങ്ങള് കാത്തോളീയെ വ്യത്യസ്തമാക്കുന്നത്. പ്രണയവും, നര്‍മവും, ഗാനവുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കു കുടുംബത്തോടൊപ്പം ആസ്വദിക്കാനാകുമെന്നത് തീര്‍ച്ചയാണ്.


Content Highlights: padachone ingalu katholee review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented