സാമ്പാർ


ഷൈന രഞ്ജിത്ത്‌

ഓണത്തിന് മലബാർ ശൈലിയിൽ ഒരു സാമ്പാർ.

സാമ്പാർ (Photo: Sreejith P. Raj)

ഇക്കുറി ഓണത്തിന് മലബാർ ശൈലിയിൽ ഒരു സാമ്പാർ തയ്യാറാക്കി നോക്കിയാല്ലോ.

ആവശ്യമായ ചേരുവകള്‍

  • തുവരപരിപ്പ് - 200 ഗ്രാം
  • സവാള - 3 എണ്ണം
  • ഉരുളക്കിഴങ്ങ് - 2 എണ്ണം
  • വെളുത്തുള്ളി - 10 അല്ലി
  • ചെറിയ ഉള്ളി- 6 എണ്ണം
  • ഉലുവ - 2 നുള്ള്
  • കായം - ഒരു ചെറിയ കഷണം
  • മല്ലി പൊടി - അര ടീസ്പൂണ്‍
  • മുളക് പൊടി - 2 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
  • പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍ (കുതിര്‍ത്തുവെക്കണം)
  • കാരറ്റ് - 1 ചെറുത്
  • മുരിങ്ങക്കായ - 100 ഗ്രാം
  • വെണ്ടക്ക- 100 ഗ്രാം
  • തക്കാളി- 3 എണ്ണം
  • പച്ചമുളക്- 7 എണ്ണം
  • വഴുതിന- 1
  • കറിവേപ്പില - 4 തണ്ട്
  • തേങ്ങ (ചിരകിയത്)- അര മുറി
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • വറ്റല്‍ മുളക്- 3 എണ്ണം
  • ഉപ്പ്- ആവശ്യത്തിന്
(ഇഷ്ടമനുസരിച്ച് പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്)

തേങ്ങ വറുക്കുന്നത്

തേങ്ങയില്‍ 5 അല്ലി വെള്ളുള്ളി, ചെറിയഉള്ളി, ഒരു തണ്ട് കറിവേപ്പില, ഒരു പച്ചമുളക് ഇവ ചേര്‍ത്ത് നല്ല തവിട്ടു നിറമാകുന്നതുവരെ വറുക്കണം. ശേഷം മുളകുപൊടി, മല്ലിപ്പൊടി ചേര്‍ത്ത് നല്ലപോലെ ഇളക്കി തീയില്‍ നിന്നും മാറ്റണം.

പാകം ചെയ്യുന്ന വിധം

പരിപ്പ്, ഉലുവ, സവാള, കായം, പച്ചമുളക്, കാരറ്റ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, മഞ്ഞള്‍പൊടി, തക്കാളി(2), ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിക്കുക. തിളക്കുമ്പോള്‍ മറ്റു കഷണങ്ങള്‍ ചേര്‍ക്കണം. തേങ്ങ വറുത്തെടുത്തത് അരച്ചതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ലപോലെ വേവിക്കണം. അരപ്പ് കഷണത്തില്‍ പിടിച്ച് പാകമായാല്‍ തീയില്‍ നിന്നും മാറ്റി വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍മുളക് കറിവേപ്പില ചേര്‍ത്ത് വറവ് ചേര്‍ക്കണം.

(പ്രാദേശികമായി തയ്യാറാക്കുന്ന രീതികളിലും ചേരുവകളിലും വ്യത്യാസമുണ്ടായിരിക്കും.)


Content Highlights: sambar recipe, onam sdya, food, recipe, onam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented