അടിപിടി വേണ്ട; ഓണത്തിന് പൊടിപൊടിക്കാന്‍ പപ്പടം


കഴിഞ്ഞവര്‍ഷം ഒരുകിലോ പപ്പടം 100 രൂപയ്ക്ക് കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ 150 രൂപയ്ക്കാണ് നിര്‍മാതാക്കള്‍ കച്ചവടക്കാര്‍ക്ക് നല്‍കുന്നത്.

പപ്പട നിർമാണം | Photo: Akhil ES

ദ്യയ്ക്ക് പപ്പടം കിട്ടാതെ വന്നാല്‍ സഭ നോക്കാതെ അടിപൊട്ടിക്കുന്നവരുടെ നാട്ടില്‍ ഓണക്കാലത്ത് പപ്പടം സദാ ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. ഓണവിപണി ലക്ഷ്യമിട്ട് പപ്പടനിര്‍മാണ സ്ഥലങ്ങളും സജീവമായി. ഓണം അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിര്‍മാണ യൂണിറ്റുകളില്‍ ദിവസവും കിലോക്കണക്കിന് ഉഴുന്നുമാവിന്റെ പപ്പടമാണ് നിര്‍മിക്കുന്നത്. ഓണവിപണി ലക്ഷ്യംവെച്ച് പാക്കറ്റുകളിലായി പല വലുപ്പത്തില്‍ പപ്പടം എത്തുന്നുണ്ടെങ്കിലും പരമാവധി 10 സെന്റീമിറ്റര്‍ വരെ വലുപ്പത്തില്‍ നിര്‍മിക്കുന്ന നാടന്‍ പപ്പടത്തിനാണ് ഇപ്പോഴും പ്രചാരം.

കഴിഞ്ഞവര്‍ഷം ഒരുകിലോ പപ്പടം 100 രൂപയ്ക്ക് കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ 150 രൂപയ്ക്കാണ് നിര്‍മാതാക്കള്‍ കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ക്ക് വില വര്‍ധിച്ചതിനാല്‍ പപ്പടത്തിന്റെ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ഇതു വിപണിയെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും പപ്പട നിര്‍മാണ തൊഴിലാളിയായ കാവുംഭാഗം പറയത്തുകാട്ടില്‍ എസ്. ബീന പറയുന്നു.

പാരമ്പര്യത്തിന്റെ പാത പിന്‍തുടര്‍ന്നാണ് ബീന പപ്പടം നിര്‍മാണത്തിലേക്ക് കടന്നത്. ഗൗരി എന്ന ബ്രാന്‍ഡ് നാമത്തില്‍ കുടുംബശ്രീ മാസച്ചന്തവഴി പപ്പടം വിറ്റഴിക്കുന്നു. പൂര്‍ണമായും യന്ത്രങ്ങളുടെ ഇടപെടലില്ലാതെയാണ് നിര്‍മാണം. നിര്‍മിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പപ്പടം വിറ്റുതീരുന്നു.

കടകളില്‍ കൂടുതലായി വിറ്റഴിയുന്ന അസംസ്‌കൃതവസ്തുക്കള്‍ ചേര്‍ത്ത പപ്പടം ഒരു മാസത്തിലധികം കേടുകൂടാതെയിരിക്കുമ്പോള്‍ ഏതാനും ആഴ്ചകളാണ് നാടന്‍ പപ്പടത്തിന്റെ കാലാവധി. വിപണിയില്‍ ഇന്ന് പപ്പടവ്യവസായത്തിന് കടുത്ത മത്സരമാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പപ്പടം വിലക്കുറവില്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതുകൂടാതെ പല വലുപ്പത്തിലും പല രുചിക്കൂട്ടുകള്‍ ചേര്‍ത്ത യന്ത്രനിര്‍മിത പപ്പടങ്ങളും വിപണിയിലെത്തുന്നുണ്ട്.

Content Highlights: pappadam star of onam sadhya feast


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented