ഓര്‍മകളില്‍ ഓണമേളവുമായി ബാലകൃഷ്ണന്‍


തായമ്പകയുടെ അക്ഷരകാലം കൊട്ടി പഠിപ്പിച്ചത് അച്ഛനാണ്

കുറിച്ചിലക്കോട് ബാലകൃഷ്ണൻ. സമീപം ഭാര്യ ശോഭ | Photo: Mathrubhumi

പൊടിപിടിച്ച ഓര്‍മകളില്‍നിന്ന് 50 കൊല്ലം മുന്‍പുള്ള ഒരു ഓണക്കാലം മിനുക്കിയെടുക്കുകയാണ് ചെണ്ടമേളം കലാകാരനായ കുറിച്ചിലക്കോട് ബാലകൃഷ്ണന്‍.

'അന്ന് നാട്ടില്‍ 'ഉഷ' എന്നൊരു സിനിമ കൊട്ടകയുണ്ട്. ഇപ്പോഴത്തെ കോടനാട് സഹകരണ ബാങ്ക് കെട്ടിടത്തിന് പിന്നില്‍. അച്ഛന്‍ കുട്ടപ്പനായിരുന്നു സിനിമയുടെ 'പരസ്യ പ്രചാരണ' ചുമതല. പുതിയ സിനിമ വരുന്ന ദിവസം അച്ഛന്‍ ചെണ്ട കൊട്ടി മുന്‍പേ നടക്കും. സിനിമയുടെ ബോര്‍ഡും നോട്ടീസും പിടിച്ച് രണ്ടുപേര്‍ അനുഗമിക്കും.

രാവിലെ മുതല്‍ നാട്ടുവഴികളിലൂടെ നടന്ന് ചെണ്ടകൊട്ടി സിനിമയുടെ നോട്ടീസ് വിതരണം ചെയ്താല്‍ വൈകീട്ട് ആറ് മണിയാകുമ്പോള്‍ 12 രൂപ കൂലികിട്ടും. അച്ഛന് പകരക്കാരനായി 20-ാം വയസ്സിലാണ് ചെണ്ട ഏറ്റെടുത്തത്...' തായമ്പകയുടെ അക്ഷരകാലം കൊട്ടി പഠിപ്പിച്ചത് അച്ഛനാണ്. പിന്നീട് അച്ഛന്റേയും സഹോദരി ഭര്‍ത്താവ് ആലുവ ബാലന്റേയും ഒപ്പം മേളങ്ങളില്‍ പങ്കെടുക്കുകയും മേളം തൊഴിലായി ഏറ്റെടുക്കുകയും ചെയ്തു.

മുന്‍പ് ഭാരത കുറവര്‍ എന്നറിയപ്പെട്ടിരുന്ന ഇവരുടെ കുലത്തൊഴിലാണ് മേളം. കുടുംബത്തിലെ ആണുങ്ങളെല്ലാവരും മേളക്കാരാണ്. ജില്ലയ്ക്കകത്തും പുറത്തും നൂറുകണക്കിന് മേളങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഉത്സവങ്ങള്‍ക്ക് പുറമേ ഓണാഘോഷം, പുലികളി, പള്ളി തിരുനാള്‍, ചതയദിന ഘോഷയാത്ര തുടങ്ങിയ പരിപാടികളിലൊക്കെ മേളം നടത്താറുള്ള ബാലകൃഷ്ണന് 500 ലധികം ശിഷ്യരുണ്ട്. എന്നാല്‍ പ്രളയവും കോവിഡും അരങ്ങുവാണ കഴിഞ്ഞ മൂന്ന് കൊല്ലങ്ങളായി ആശാന് മേളപ്പെരുക്കങ്ങളില്ലാത്ത ഓണങ്ങളാണ്. ചിക്കുന്‍ഗുനിയ പിടിപെട്ടതോടെ കൈകളുടെ ചലനശേഷി കുറഞ്ഞു, ചെണ്ട കൊട്ടാന്‍ കഴിയുന്നില്ല. ഓര്‍മക്കുറവും ശ്വാസതടസ്സവും വലയ്ക്കുന്നു.

10 കൊല്ലമായി ഭാര്യ ശോഭയോടൊപ്പം വാടകവീട്ടിലാണ് താമസം. വാര്‍ധക്യകാല പെന്‍ഷനാണ് ഇപ്പോഴത്തെ വരുമാനം. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്.

മകന്‍ മേളക്കാരനാണെങ്കിലും ജോലി കുറവാണ്. ആരവങ്ങളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയാണ് ജീവിതമെങ്കിലും ആരോടും പരിഭവവും പരാതിയുമില്ലാതെ ഓണനാളുകളെ ഹൃദയത്തില്‍ വരവേല്‍ക്കുകയാണ് ബാലകൃഷ്ണന്‍.

Content Highlights: chenda melam player balakrishnan and onam memories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented