ഡാർലിം​ഗ് പാട്ടുമായി 'ഓ മൈ ഡാർലിം​ഗ്' ടീം; എഴുതിയതും പാടിയതും കൊറിയൻ ഗായിക


1 min read
Read later
Print
Share

യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്.

'ഓ മൈ ഡാർലിം​ഗി'ലെ ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഡാ‍ർലിംഗ് എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കൊറിയൻ ഗായികയായ ലിൻഡ ക്വെറോ ആണ് പാട്ടിന്റെ രചനയും ആലാപനവും. ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്.

യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ടീസറും ട്രയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻസാർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത പകരുന്നത് ഷാൻ റഹ്‌മാനാണ്. ലിജോ പോൾ എഡിറ്റിംഗും എം വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറും ആണ്.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധൻ, മ്യൂസിക്- ഷാൻ റഹ്‌മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികൾ- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാർ, പിആർഒ- ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ കൺസൾട്ടന്റ്സ്- പോപ്കോൺ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്- ബിജിത് ധർമ്മടം.

Content Highlights: oh my darling movie korean song, darling song from oh my darling, shaan rahman

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented