ചടങ്ങിൽ നിന്നും | photo : special arrangements
അനിഖ, മെല്‍വിന്‍ ജി. ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഓഹ് മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-ന് കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിലെ അഭിനേതാക്കളായ അനിഖ, മെല്‍വിന്‍, മുകേഷ്, മഞ്ജു പിള്ള, ഫുക്രു, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രത്യേക ക്ഷണിതാവായി നടന്‍ ഷൈന്‍ ടോം ചാക്കോ ചടങ്ങിലെത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഫെബ്രുവരി 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
അനിഖ, മെല്‍വിന്‍ എന്നിവരെക്കൂടാതെ മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരും ചിത്രത്തിലുണ്ട്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്മാനാണ്. ലിജോ പോള്‍ എഡിറ്റിങ്ങും എം.ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.
ചീഫ് അസോസിയേറ്റ് -അജിത് വേലായുധന്‍, മ്യൂസിക് -ഷാന്‍ റഹ്മാന്‍, ക്യാമറ -അന്‍സാര്‍ ഷാ, എഡിറ്റര്‍ -ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഷിബു ജി. സുശീലന്‍, ആര്‍ട്ട് -അനീഷ് ഗോപാല്‍, കോസ്റ്റ്യൂം -സമീറ സനീഷ്, മേക്കപ്പ് -റോണി വെള്ളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വിനോദ് എസ്., ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍ -പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍ -ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പി.ആര്‍.ഒ. -ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്് -അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ് -പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ -യെല്ലോ ടൂത്ത്സ്, സ്റ്റില്‍സ് -ബിജിത് ധര്‍മ്മടം.
Content Highlights: anikha melvin in oh my darling movie audio release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..