വൈശാഖ്
തന്റെ ഏറ്റവും പുതിയ ചിത്രമായ നെറ്റ് ഡ്രൈവിന്റെ റിലീസിനോടനുബന്ധിച്ച് കുറിപ്പുമായി സംവിധായകന്‍ വൈശാഖ്. തിരക്കഥാകൃത്തായി അഭിലാഷ് പിള്ള അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രമാണിത്. പ്രേക്ഷകരെ രസിപ്പിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും തിയേറ്ററില്‍ പോയി ചിത്രം കണ്ടു വിലയിരുത്തണമെന്നും വൈശാഖ് പറയുന്നു.
വൈശാഖിന്റെ കുറിപ്പ്
ഏതൊരു കലാകാരന്റെയും സ്വപ്നമാണ് തന്റെ ആദ്യത്തെ സൃഷ്ടി ജനങ്ങളിലേക്ക് എത്തുക എന്നത്. അഭിലാഷ് പിള്ള എന്ന രചയിതാവിന്റെ ആദ്യ ചിത്രമായ, ഞാന്‍ സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് ഇന്ന് നിങ്ങളിലേക്ക് എത്തുകയാണ്. ഒരു ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇനി അത് കണ്ടു വിലയിരുത്തേണ്ടത് നിങ്ങളാണ്.. തീയേറ്ററില്‍ പോയി തന്നെ ഈ ചിത്രം കാണുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരോടൊപ്പം ഒട്ടേറെ അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.. ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ ചിത്രം നിങ്ങളെ രസിപ്പിക്കുമെന്നുള്ള പ്രതീക്ഷയോടെ... പ്രാര്‍ഥനയോടെ... നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു...ഒപ്പം ഈ ചിത്രത്തിന് വേണ്ടി
ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഈ നിമിഷം നന്ദിയോടെ ഓര്‍ക്കുന്നു..
Content Highlights: Vysakh about Night Drive Movie, Abhlash Pilla
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..