Night Drive
മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നൈറ്റ് ഡ്രൈവ് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സോഹന്‍ സീനുലാല്‍, ശ്രീവിദ്യ, കൈലാഷ്, അലക്‌സാണ്ടര്‍ പ്രശാന്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഒരു രാത്രിയാത്രയില്‍ ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. അഭിലാഷ് പിള്ള രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ആണ്.
ഛായാഗ്രഹണം ഷാജികുമാര്‍. പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മാണം. സുനില്‍ എസ്.പിള്ളയാണ് എഡിറ്റര്‍. രഞ്ജിന്‍ രാജ് സംഗീതം.
Content Highlights: Night Drive Movie to Release in March 11 Anna Ben Indrajith Sukumaran Roshan Mathew
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..