ഇന്ദ്രജിത്ത് സുകുമാരൻ
നാദിര്‍ഷ സംവിധാനം ചെയത 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രമായ അന്തോണിയുടെ 'പെണ്ണുങ്ങളെ വീഴ്ത്താനുള്ള നാല് വരി കവിത' പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു. 'നൈറ്റ് ഡ്രൈവ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിന് ഒരു കോളേജിലെത്തിയപ്പോള്‍ ആ നാല് വരി പാടിയിരിക്കുകയാണ് ഇന്ദ്രജിത്ത് വീണ്ടും.
വിദ്യാര്‍ത്ഥികളാണ് ഇന്ദ്രജിത്തിനോട് പാടാന്‍ ആവശ്യപ്പെട്ടത്. 'ആ നാല് വരിയാണോ' എന്ന് ചോദിക്കുകയായിരുന്നു താരം. ചോദ്യത്തിന് കയ്യടിച്ച വിദ്യാര്‍ത്ഥികളോട് പെണ്ണുങ്ങളെ വീഴ്ത്താനുള്ള നാല് വരി അല്ലേ എന്ന് ചോദിച്ചുകൊണ്ട് പാട്ട് പാടുകയായിരുന്നു ഇന്ദ്രജിത്ത്.
'കാതലന്‍' എന്ന ചിത്രത്തിലെ 'എന്നവളെ അടി എന്നവളെ' എന്ന ഗാനമാണ് ഇന്ദ്രജിത്ത് പാടിയത്. വലിയ കൈയ്യടികളോടെയാണ് വിദ്യാര്‍ഥികള്‍ ഇന്ദ്രജിത്തിന്റെ പാട്ടിനെ വരവേറ്റത്.
അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈറ്റ് ഡ്രൈവ്'. അന്വേഷണ ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഷാജികുമാര്‍ ഛായാഗ്രാഹണവും സുനില്‍ എസ് പിള്ള എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.
Content Highlights: Night Drive Movie, Indrajith Sukumaran, Vysakh, Anna Ben, Roshan Mathew
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..