Night Drive
വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിന്റെ ട്രെയ്‌ലര്‍ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. മാര്‍ച്ച് 11-ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സോഹന്‍ സീനുലാല്‍, ശ്രീവിദ്യ, കൈലാഷ്, അലക്‌സാണ്ടര്‍ പ്രശാന്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഒരു രാത്രിയാത്രയില്‍ ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അഭിലാഷ് പിള്ള രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ആണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രജിത്തെത്തുന്നത്. വില്ലന്‍ കഥാപാത്രമാണെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.
ഛായാഗ്രഹണം ഷാജികുമാര്‍. പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മാണം. സുനില്‍ എസ്.പിള്ളയാണ് എഡിറ്റര്‍. രഞ്ജിന്‍ രാജ് ആണ് സംഗീതം. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സോഹന്‍ സീനുലാല്‍, ശ്രീവിദ്യ, കൈലാഷ്, അലക്‌സാണ്ടര്‍ പ്രശാന്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Content Highlights: Night Drive Indrajith Sukumaran Anna Ben Roshan Mathew Vysakh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..