വീണ്ടും കോടതി കയറി വോളി ടീം; അവസാന നിമിഷം ഇടങ്കോലിട്ട് അസോസിയേഷന്‍


ഭാവ്‌നഗറില്‍ നിന്ന് ബി.കെ.രാജേഷ്‌

Photo: freepik.com

ഭാവ്നഗര്‍: ദേശീയ ഗെയിംസില്‍ കോര്‍ട്ടിലിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും കോടതി കയറിയിരിക്കുകയാണ് കഴിഞ്ഞ തവണത്തെ സ്വര്‍ണ, വെള്ളി മെഡല്‍ ജേതാക്കളായ കേരളത്തിന്റെ വോളിബോള്‍ ടീമുകള്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത പുരുഷ, വനിതാ ടീമുകളാണ് ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കേണ്ടത്. ഇതിന് സുപ്രീംകോടതി പച്ചക്കൊടി കാട്ടിയതുമാണ്. എന്നാല്‍, മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കോടതി ഉത്തരവുകള്‍ ധിക്കരിച്ച് ടീമിനെ ആശങ്കയിലാക്കി വീണ്ടും കുത്തിത്തിരിപ്പുമായി എത്തിയിരിക്കുകയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍.

ആദ്യം സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിലെ രണ്ടംഗങ്ങളെ കോടതി ഉത്തരവ് മാനിക്കാതെ മാറ്റി പുതിയവരെ ചേര്‍ത്തു. അതുകഴിഞ്ഞ് പരിശീലകരും മാനേജര്‍മാരും അടക്കമുള്ള ടീമിന്റെ ഒഫിഷ്യലുകള്‍ ഗുജറാത്തിലേയ്ക്ക് വരേണ്ടതില്ലെന്ന് വാക്കാല്‍ തിട്ടൂരമിറക്കി. കോടതി ഉത്തരവ് കളിക്കാര്‍ക്ക് മാത്രമാണ് പരിശലകര്‍ക്കു മാനേജര്‍മാര്‍ക്കു ബാധകമല്ല എന്നതാണ് ഇതിന് പറഞ്ഞ ന്യായം. ഇതിനെതിരേ കളിക്കാരും ഒഫിഷ്യലുകളും വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി കേസ് കേസ് ഒക്ടോബര്‍ ആറിന് പരിഗണിക്കും. ഗുജറാത്തിലെ ഭവ്നഗറില്‍ ഒക്ടോബര്‍ എട്ട് മുതലാണ് കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്.



കൗണ്‍സിലിന്റെ ടെക്നിക്കല്‍ കമ്മിറ്റി തിരഞ്ഞെടുത്ത പുരുഷ ടീമില്‍ ഒന്നും വനിതാ ടീമുകളില്‍ രണ്ടും മാറ്റങ്ങള്‍ വരുത്തിയാണ് ഒളിമ്പിക് അസോസിയേഷന്‍ വഴി ഗെയിംസിന് ഒദ്യോഗിക എന്‍ട്രി നല്‍കിയിരിക്കുന്നത്. പുരുഷ ടീമില്‍ അറ്റാക്കര്‍ സേതുവിനെ മാറ്റി പകരം റിജാസിനെ ഉള്‍പ്പെടുത്തി. എന്നാല്‍, തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം ആരും പറഞ്ഞിട്ടില്ലെന്ന് റിജാസ് മാതൃഭൂമിയോട് പറഞ്ഞു. സേതുവിനോട് ബീച്ച് വോളി കളിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, സേതു ഇതിന് തയ്യാറായില്ല. ദേശീയ ഗെയിംസ് നിബന്ധനപ്രകാരം രണ്ട് മത്സരയിനങ്ങളില്‍ കളിച്ചാല്‍ ഒരു കളിക്കാരന്‍ സ്വാഭാവികമായും അയോഗ്യനാവും. അതുപോലെ കൗണ്‍സില്‍ തിരഞ്ഞെടുത്ത വനിതാ ടീമില്‍ നിന്ന് ബ്ലോക്കര്‍ കൃഷ്ണയെയും അറ്റാക്കര്‍ അനഘയെയും മാറ്റി പകരം ശില്‍പ, സേതുലക്ഷ്മി എന്നിവരെ ഉള്‍പ്പെടുത്തിയാണ് പുതിയ എന്‍ട്രി നല്‍കിയത്. എന്നാല്‍, സേതുവിനോട് ഇതുവരെ ഗെയിംസില്‍ കളിക്കണമെന്ന് തന്നോട് ആരും ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്ന് സേതുവും മാതൃഭൂമിയോട് പറഞ്ഞു. അതിന് പോലീസ് ടീം അനുമതി നല്‍കിയിട്ടുമില്ല. നേരത്തെ അസോസിയേഷന്റെ ക്യാമ്പില്‍ കളിച്ച രണ്ട് പുരുഷ താരങ്ങളെ പോലീസ് തിരിച്ചുവിളിക്കുകയും അവരില്‍ നിന്ന് മാപ്പപേക്ഷ എഴുതി വാങ്ങുകയും ചെയ്തിരുന്നു. ടീമിലുണ്ടെന്നും ഗുജറാത്തില്‍ പോകണമെന്നും തന്നോട് അസോസിയേഷന്‍ പറഞ്ഞിട്ടുണ്ടെന്നാണ് സായിയില്‍ പരിശീലനം നടത്തുന്ന ശില്‍പ മാതൃഭൂമിയോട് പറഞ്ഞത്. എന്നാല്‍, എപ്പോള്‍ പോകണമെന്നോ എങ്ങനെ പോകുമെന്നോ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ശില്‍പ പറഞ്ഞു.

നാല്‍പത്തിമൂന്ന് ദിവസം ടീമിനെ ഒരുക്കിയെടുത്ത പരിശീലകരോടാണ് അസോസിയേഷന്‍ ഗുജറാത്തിലേയ്ക്ക് വരേണ്ടതില്ലെന്ന് അസോസിയേഷന്‍ പറഞ്ഞിരിക്കുന്നത്. പുരുഷ ടീമിന്റെ പരിശീലകരായിരുന്ന മനോജ്, ടോം ജോസഫ് എന്നിവരെ വനിതാ ടീമിന്റെ പരിശീലകനായിരുന്ന അനില്‍കുമാര്‍, വിനീഷ്, പ്രജിഷ എന്നിവരെയാണ് ഒഴിവാക്കുന്നത്. വനിതാ ടീമിന്റെ പരിശീലകയായി ജെയ്സമ്മ മൂത്തേടത്തെ നിയമിക്കാനായിരുന്നു നീക്കം. എന്നാല്‍, ജെയ്സമ്മ ഈ ആവശ്യം നിരാകരിച്ചതായാണ് അറിയുന്നത്. അതിന് പകരം മുന്‍ ആന്ധ്ര താരമായ രാധികയെയാണ് ടീമിന്റെ ചുമതല ഏല്‍പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം റദ്ദാക്കിയെങ്കിലും ഒളിമ്പിക് അസോസിയേഷന്റെ പിന്തുണയുള്ള ദേശീയ വോളിബോള്‍ ഫെഡറേഷന്‍ നടത്തുന്ന മത്സരങ്ങളില്‍ സംസ്ഥാന അസോസിയേഷനെ ധിക്കരിച്ചെത്തുന്ന ടീമിനോടുള്ള സമീപനം എത്തരത്തിലയിരിക്കും എന്നതാണ് ഇപ്പോള്‍ കളിക്കാരെയും പരിശീലകരെയും അലട്ടുന്ന പ്രധാന ആശങ്ക. അവര്‍ ടീമിനോട് പക തീര്‍ത്താല്‍ കേരളത്തിന് നഷ്ടമാകുന്നത് ഉറപ്പായ രണ്ട് മെഡലുകളായിരിക്കും.

Content Highlights: the volleyball teams of Kerala are back on the court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented