ദേശീയ ഗെയിംസിനുള്ള കേരള സംഘം ഗുജറാത്തിലേക്കു യാത്രതിരിച്ചു


അഹമ്മദാബാദില്‍ നിന്ന് ബി.കെ. രാജേഷ്

ദേശീയ ഗെയിംസിനായി ഗുജറാത്തിലേത്ത് തിരിച്ച കേരള സംഘം | Photo: Print

ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ പ്രധാന സംഘം ഗുജറാത്തിലേക്കു യാത്രതിരിച്ചു. 32 അത്ലറ്റുകളും പരിശീലകരും ഒഫീഷ്യല്‍സുമായി 14 പേരും ഉള്‍പ്പെട്ട സംഘമാണ് തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്.

ഇക്കുറി കേരളത്തിന് വലിയ പ്രതീക്ഷയുണ്ടെന്ന് ടീമിന്റെ ചെഫ് ഡി മിഷന്‍ വി. ദിജു മാതൃഭൂമിയോട് പറഞ്ഞു. അത്ലറ്റിക്‌സ്, ബാഡ്മിന്റണ്‍, നീന്തല്‍, വോളിബോള്‍ എന്നിവയിലാണ് കൂടുതല്‍ പ്രതീക്ഷ.



എച്ച്.എസ്. പ്രണോയ്, അര്‍ജുന്‍, സഞ്ജിത്ത് എന്നിവര്‍ അണിനിരക്കുന്ന ബാഡ്മിന്റണില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് ബാഡ്മിന്റണ്‍ ഒളിമ്പ്യന്‍കൂടിയായ ദിജു പറഞ്ഞു. കോവിഡ് കാരണം പല കളിക്കാര്‍ക്കും മത്സരപരിചയം കുറഞ്ഞത് നേരിയ ആശങ്കയുണ്ടാക്കുന്നു. എങ്കിലും എല്ലാ ടീമുകള്‍ക്കും നന്നായി പരിശീലനം നടത്താന്‍ കഴിഞ്ഞു -ദിജു പറഞ്ഞു.

അത്ലറ്റിക്‌സില്‍ കേരളത്തിന് നല്ല പ്രതീക്ഷയുണ്ടെന്ന് കോച്ച് സി. വിനയചന്ദ്രന്‍ പറഞ്ഞു. 19 പുരുഷന്മാരും 30 വനിതകളും സംഘത്തിലുണ്ട്. ലോങ് ജമ്പില്‍ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് എം. ശ്രീശങ്കര്‍, ആന്‍സി സോജന്‍, നയന ജെയിംസ്, സാന്ദ്ര ബാബു, ഹര്‍ഡില്‍സില്‍ മറീന ജോര്‍ജ്, പരുഷ, വനിതാ റിലേ ടീം എന്നിവരിലും അരുണ്‍. എ.ബി, രാഹുല്‍ ബേബി, ആര്‍. ആരതി, ഏഞ്ചല്‍ പി. ദേവസ്യ, മുഹമ്മദ് അനീസ് എന്നിവരിലും വലിയ പ്രതീക്ഷയുണ്ടെന്ന് വിനയചന്ദ്രന്‍ പറഞ്ഞു. എല്‍ദോസ് പോള്‍, ജിസ്ന മാത്യു, പി.യു. ചിത്ര, എം.വി. ജില്‍ന, അപര്‍ണ റോയ്, ആര്‍. അനു, സയന എന്നിവരുടെ അഭാവം ക്ഷീണമാണ്. മെഡല്‍ പ്രതീക്ഷകളായ മുഹമ്മദ് അജ്മലും അഫ്സലും സര്‍വീസസിനുവേണ്ടിയാണ് ഇറങ്ങുന്നത്. ടീം ചൊവ്വാഴ്ച ഗുജറാത്തിലെത്തും.

Content Highlights: The Kerala team left for Gujarat for the National Games


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented