36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ന് തിരിതെളിയും


സി.കെ. സന്തോഷ്

28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സര്‍വീസസും ഉള്‍പ്പെടെ 36 ടീമുകള്‍ 36 ഇനങ്ങളിലായി മത്സരിക്കുമ്പോള്‍ മൈതാനത്ത് 7500-ലേറെ താരങ്ങള്‍ അണിനിരക്കും

ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാനെത്തിയ കേരള അത്‌ലറ്റുകൾ ബുധനാഴ്ച വൈകീട്ട് ഗാന്ധിനഗർ ഐ.ഐ.ടി. ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്

അഹമ്മദാബാദ്: ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം, പുതുദൂരങ്ങളും പുതുചരിത്രവും കുറിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ കായികരംഗം വീണ്ടും സ്റ്റാര്‍ട്ടിങ് പോയന്റിലേക്ക്. 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യാഴാഴ്ച തിരിതെളിയും. രാജ്യത്തെ മുന്‍നിര കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന മേള മൊട്ടേരയില്‍ തന്റെ പേരിലുള്ള സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്മിന്റണില്‍ രണ്ട് ഒളിമ്പിക് മെഡലുകള്‍ക്കുടമയായ പി.വി. സിന്ധുവും പങ്കെടുക്കും.

28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സര്‍വീസസും ഉള്‍പ്പെടെ 36 ടീമുകള്‍ 36 ഇനങ്ങളിലായി മത്സരിക്കുമ്പോള്‍ മൈതാനത്ത് 7500-ലേറെ താരങ്ങള്‍ അണിനിരക്കും. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗര്‍ തുടങ്ങിയ ആറ് നഗരങ്ങളിലെ 17 വേദികളിലായാണ് മത്സരം. സൈക്ലിങ് ഡല്‍ഹിയിലും.ഏറ്റവും വലിയ ടീം ആതിഥേയരായ ഗുജറാത്തിന്റേതാണ്.സ്വന്തം നാട്ടില്‍ ആദ്യമായി അരങ്ങേറുന്ന ദേശീയ ഗെയിംസില്‍ 696 അംഗങ്ങളുമായാണ് ഗുജറാത്ത് എത്തുന്നത്. കേരളത്തില്‍നിന്ന് 436 പേര്‍ മത്സരിക്കാനുണ്ട്. പരിശീലകരും ഒഫീഷ്യല്‍സുമായി മറ്റ് 129 പേരും ടീമിനൊപ്പമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജമ്പില്‍ വെള്ളിനേടിയ എം. ശ്രീശങ്കര്‍ മാര്‍ച്ച് പാസ്റ്റില്‍ കേരളത്തിന്റെ പതാകയേന്തും. കേരളത്തിന്റെ മൂന്ന് സംഘങ്ങള്‍ ഗുജറാത്തില്‍ എത്തിക്കഴിഞ്ഞു. മറ്റുള്ളവര്‍ അടുത്ത ദിവസങ്ങളില്‍ എത്തും.

2015-ല്‍ കേരളത്തിലാണ് അവസാനം ദേശീയ ഗെയിംസ് നടന്നത്. അന്ന് സര്‍വീസസിന് (91 സ്വര്‍ണം) പിന്നില്‍ 54 സ്വര്‍ണവുമായി കേരളം രണ്ടാം സ്ഥാനത്തായിരുന്നു. സര്‍വീസസിനുവേണ്ടി സ്വര്‍ണം നേടിയതിലേറെയും മലയാളികളായിരുന്നു. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. മെഡല്‍ ഉറപ്പായിരുന്ന പി.യു. ചിത്ര, ജിസ്ന മാത്യു, അനു ആര്‍ തുടങ്ങിയവര്‍ കേരള ടീമിനൊപ്പമില്ല. കേരളത്തിന് മെഡല്‍ ലഭിക്കാറുള്ള 4ഃ400 റിലേ പുരുഷ വിഭാഗത്തില്‍ ഇക്കുറി ടീമില്ല എന്നതും നിരാശയേകുന്നു. ഗെയിംസ് മത്സരം രണ്ടു ദിവസംമുമ്പ് തുടങ്ങി. നാലു സ്വര്‍ണവുമായി പശ്ചിമബംഗാളും മൂന്നു സ്വര്‍ണവുമായി ഗുജറാത്തും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു. ഒക്ടോബര്‍ 12-ന് സൂറത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങ്.

Content Highlights: The 36th National Games will kick off today in Ahmedabad Gujarat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented