അഞ്ച് അപകടങ്ങള്‍, രണ്ട് ശസ്ത്രക്രിയകള്‍; ഒരു സ്വര്‍ണമെഡല്‍


ബി.കെ രാജേഷ്‌

പ്രഗ്ന്യ മോഹൻ | Photo: B.K Rajesh

രു സ്വര്‍ണമെഡലിന്റെ വിലയെത്രയാണ്. അഞ്ച് ഗുരുതര അപകടങ്ങള്‍, രണ്ട് ശസ്ത്രക്രിയകള്‍, കൈയിലും കാലിലുമിട്ട സ്റ്റീല്‍ കമ്പികള്‍, ജീവന്‍ പണയംവച്ചുള്ള പരിശീലനങ്ങള്‍, മുന്നൂറും നാന്നൂറും കിലോമീറ്ററുകള്‍ താണ്ടിയ യാത്രകള്‍ എന്നു ചിരിച്ചുകൊണ്ടു തന്നെ പറയും കേരളവുമായി ഒരു വിദൂര ബന്ധമുള്ള പ്രഗ്ന്യ മോഹന്‍ എന്ന ഗുജറാത്തി പെണ്‍കുട്ടി. ദേശീയ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമല്ല പ്രഗ്ന്യ. വനിതകളുടെ ട്രയാത്തലോണില്‍ ഒരു സ്വര്‍ണമാണ് പ്രഗ്ന്യയ്ക്കുള്ളത്. എന്നാല്‍, ഈയൊരു മെഡലിനുവേണ്ടി പ്രഗ്നയോളം വേദന തിന്ന മറ്റൊരാള്‍ ഈ ഗെയിംസില്‍ എന്നല്ല, രാജ്യത്ത് തന്നെ ഉണ്ടാവില്ലെന്ന് ഉറപ്പ്.

റോഡിലെ സൈക്ലിങ്ങും ഓട്ടവും നദിയിലെ നീന്തലും ചേര്‍ന്ന ട്രയാത്തലോണ്‍ എന്ന ഏറ്റവും കാഠിന്യമേറിയ ഒളിമ്പിക് മത്സരയിനത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പില്‍ അത്രയ്ക്കും യാതന അനുഭവിച്ചിട്ടുണ്ട് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥി. സൈക്ലിങ് പരിശീലനത്തിനിടെ അഞ്ചു തവണയാണ് പ്രഗ്ന്യ അപകടത്തില്‍പ്പെട്ടത്. ഒരിക്കല്‍ ഒരു എസ്.യു.വി ഇടിച്ച് ഗുരുതരാവസഥയിലായ ആശുപത്രിക്കിടക്കയില്‍ ദിവസങ്ങളോളം കോമയില്‍ കിടന്നശേഷമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. അഞ്ച് അപകടങ്ങളില്‍ രണ്ടു തവണ മേജര്‍ ശസ്ത്രക്രിയക്കും വിധേയയായി. കാലിലും കൈക്കുഴയിലും കമ്പിയിട്ടു. പക്ഷേ, അതൊക്കെ പ്രഗ്ന്യയിലെ പോരാട്ടവീര്യത്തെ തളര്‍ത്തുകയല്ല, ഒന്നുകൂടി ജ്വലിപ്പിക്കുകയാണുണ്ടായത്. ഓരോ തവണയും ശസ്ത്രക്രിയക്കിടക്കയില്‍ നിന്നവള്‍ കൂടുതല്‍ കരുത്തോടെയാണ് എഴുന്നേറ്റ് ഓടിയും ഊളിയിട്ടും ആഞ്ഞുചവിട്ടിയും മത്സരിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് ട്രയാത്തലോണ്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയത്. ഈയിടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ട്രയാത്തലേറ്റ് എന്ന ഖ്യാതിയും സ്വന്തം പേരില്‍ കുറിച്ചു. ഇപ്പോഴിതാ തുടര്‍ച്ചയായ രണ്ടാം തവണയും ദേശീയ ഗെയിംസില്‍ സ്വര്‍ണമണിയുകയെന്ന നേട്ടവും പ്രഗ്ന്യയ്ക്ക് സ്വന്തമായി. സ്വന്തം നാട്ടില്‍വച്ച് മെഡല്‍ നേടാനായത് വിജയമധുരം ഇരട്ടിയാക്കുന്നു.എണ്‍പതുകളുടെ തുടക്കത്തില്‍ കെമിക്കല്‍ എഞ്ചിനീയറിങ് പഠിച്ച് കുറച്ചുകാലം ആലുവ എഫ്.എ.സി.ടിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നു പ്രഗ്ന്യയുടെ അച്ഛന്‍ പ്രതാപ്. മകളെ ഇന്ത്യയില്‍ ഇന്നോളം ആരും പരീക്ഷിക്കാത്ത ഈ മത്സരയിനത്തിലേയ്ക്ക് ഇറക്കിയതും മാത്തണ്‍ ഓട്ടക്കാരന്‍ കൂടിയായ അച്ഛന്‍ തന്നെ. അച്ഛനും സഹോദരനുമൊപ്പം മാരത്തണിലായിരുന്നു ആദ്യ പരീക്ഷണം. പിന്നെ നീന്തലായി. അതുകഴിഞ്ഞാണ് സൈക്ലിങ് ആരംഭിച്ചത്. എല്ലാറ്റിലും മികവ് പുര്‍ലത്തുന്നത് കണ്ടപ്പോള്‍ അച്ഛന്‍ തന്നെയാണ് ട്രയാത്തലോണിന്റെ കാര്യമെടുത്തിട്ടത്. അങ്ങനെ 2013-ല്‍ ട്രായാത്തലോണില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍, വിദഗ്ധ ഉപദേശമോ പരിശീലനമോ നല്‍കാന്‍ ആരുമുണ്ടായില്ല. അങ്ങനെ നീന്തലിനും സൈക്ലിങ്ങിനും ഓട്ടത്തിനും വെവ്വേറെ പരിശീലകരുടെ അടുത്തുപോയി. എല്ലാം കൂടി കൂട്ടിക്കുഴയ്ക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിച്ചില്ല. അപ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചും അച്ഛന്‍ തന്നെ പരിശീലകനായി.

നിത്യേനയുള്ള പരിശീലനമായിരുന്നു പ്രധാന പ്രശ്നം. അഹമ്മദാബാദ് നഗത്തരിലെ വാഹനത്തിരക്കായിരുന്നു സൈക്ലിങ്ങിന് തടസം. അങ്ങനെ നിത്യവും പുലര്‍ച്ചെ നാലര മണിക്ക് എഴുന്നേറ്റ് സൈക്കിളുമായി ഇറങ്ങും. എന്നിട്ടും അഞ്ചു തവണ അപകടത്തില്‍പ്പെട്ടു. സാബര്‍മതി അടിമുടി മാലിന്യവും യഥേഷ്ടം മുതലകളുമുള്ള നല്ല പുഴകള്‍ തേടി ആഴ്ചയിലൊരിക്കല്‍ അകലെയുള്ള പോര്‍ബന്ദറോ സൂറത്തോ തേടിപ്പോകേണ്ടിവന്നു. തുടര്‍ന്നാണ് വിദേശപര്യടനത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ ആറ് മാസം ഓസ്ട്രേലിയയിലും സ്പെയിനിലും യുകെയിലുമായി പരിശീലനം നടത്തി. യു.കെ.യില്‍ നിന്ന് നേരിട്ടാണ് ദേശീയ ഗെയിംസിനെത്തിയത്. 12-ന് മടങ്ങും. തുര്‍ക്കിയിലും മൊറാക്കോയിലും ഏതാനും മത്സരങ്ങളുണ്ട്. അതുകഴിഞ്ഞ് യു.കെ.യില്‍ പരിശീലനവും.

രണ്ടാം തവണയാണ് ഗെയിംസില്‍ സ്വര്‍ണം നേടുന്നതെങ്കിലും ഇത്തവണത്തെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രഗ്ന്യ പറഞ്ഞു. ഒന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം സമയം മെച്ചപ്പെടുത്താനായി. രണ്ടാമത് സ്വന്തം നാട്ടില്‍ വച്ച് ആദ്യമായി ഒരു മെഡല്‍ നേടാനായി. കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം യഥേഷ്ടം മത്സരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിട്ടില്ല. കാലാവസ്ഥയും വലുതായി ബുദ്ധിമുട്ടിച്ചില്ല. ഇനി അടുത്ത ഒളിമ്പിക്സാണ് ലക്ഷ്യം. ഇതിനുവേണ്ടിയാണ് ഇനിയുള്ള ഒരുക്കങ്ങള്‍ - പ്രഗ്ന്യ പറഞ്ഞു.

Content Highlights: story of Gujarat s Pragnya Mohan who won triathlon gold in National Games 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented