അന്ന് പരിഹസിച്ച നാട്ടുകാരോട് വിദ്യയ്ക്ക് പറയണം ഞാനുമൊരു ഒളിമ്പ്യനാണ്


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്

സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടുന്ന വിദ്യാദാസ്‌

സ്‌കേറ്റിങ് ഷൂസുമായി വിഴിഞ്ഞം കടപ്പുറത്ത് നിന്ന് കോവളത്തേയ്ക്ക് പോകുമ്പോള്‍ വിദ്യ ദാസ് കേള്‍ക്കാത്ത പരിഹാസമില്ല. എന്തിന് ഇങ്ങനെ വീണ് പരിക്കു പറ്റിക്കാന്‍ പോകുന്നുവെന്ന് ചോദിക്കാറുള്ളത് കടപ്പുറത്ത് കളിച്ചുനടക്കുന്ന കൂട്ടുകാരാണ്. അമ്മ വാണിയോടും ചോദിച്ചു നാട്ടുകാര്‍. മോള്‍ക്ക് കളിക്കാന്‍ വേറെ എന്തൊക്കെ കളികളുണ്ട്. പക്ഷേ, വിദ്യാ ദാസ് എന്ന ഒന്‍പതാം ക്ലാസുകാരി അതിലൊന്നും തളര്‍ന്നില്ല. അവള്‍ എന്നും കോവളത്തെ സ്‌കേറ്റ് ക്ലബില്‍ പോയി പരിശീലനം നടത്തി. പരിഹാസം കേട്ടപ്പോള്‍ മാത്രമല്ല, വീണ് മൂക്കില്‍ നിന്ന് ചോരയൊഴുകിയിട്ടും അവള്‍ പഠനം നിര്‍ത്തിയില്ല. വാശിയോടെ തന്നെ പരിശീലിച്ചു. നാടെങ്ങും പോയി മത്സരിച്ചു. ഇന്ന് കേരളത്തിന് ദേശീയ ഗെയിംസില്‍ ഒരു അഭിമാന സ്വര്‍ണവും നേടിത്തന്നിരിക്കുകയാണ് ഈ പതിനാലു വയസുകാരി. വനിതകളുടെ സ്‌കേറ്റ്ബോര്‍ഡിങ് പാര്‍ക്ക് മത്സരയിനത്തിലായിരുന്നു വിദ്യയുടെ സ്വര്‍ണനേട്ടം. ഇനി സ്‌കേറ്റ്ബോര്‍ഡിങ് സ്ട്രീറ്റില്‍ കൂടിയുണ്ട് മത്സരം.

വിഴിഞ്ഞത്തെ മറ്റേതൊരു മത്സ്യത്തൊഴിലാളി കുടുംബത്തെയും പോലെയായിരുന്നു വിദ്യ. ഒരു ബന്ധുവിന്റെ മക്കളുടെ സ്‌കേറ്റിങ്ങാണ് സ്വപ്നങ്ങളുടെ പുതിയ കടലിലേയ്ക്കുളള വഴിതുറന്നുകൊടുത്തത്. പഠിക്കാതെയിരിക്കുന്ന നേരത്തെ അവര്‍ക്കൊപ്പം സ്‌കേറ്റിങ് കാണാന്‍ പോകും. ഒഴിവുവേളകളില്‍ ഒന്ന് പരീക്ഷിച്ചുനോക്കി. ബന്ധുക്കളൊക്കെ കളി നിര്‍ത്തിയെങ്കിലും വിദ്യ സ്‌കേറ്റിങ്ങിനെ ഒപ്പം കൂട്ടി. കോവളത്തെ സ്‌കേറ്റ് ക്ലബില്‍ വിനീത് വിജയന്റെ ശിഷ്യയായി.ദേശീയ ഗെയിംസില്‍ ആദ്യ മെഡലാണെങ്കിലും നേരത്തെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ സര്‍ണം നേടിയിട്ടുണ്ട് വെങ്ങാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ ഒന്‍പതാം ക്ലാസകാരി. 2019ലും 2020ലും. ദേശീയ ഗെയിംസില്‍ കൂടി മെഡല്‍ നേടിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഇനി ഒരു ലക്ഷ്യമേയുള്ളൂ മനസ്സില്‍. അടുത്ത ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കുവേണ്ടി മാറ്റുരയ്ക്കണം. അതിന് പറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. സ്‌കേറ്റിങ്ങിലും പത്രവായനയിലുമൊന്നും വലിയ താത്പര്യം കാട്ടാത്ത നാട്ടുകാര്‍ തന്റെ ഈ നേട്ടത്തിന്റെ കഥയൊക്കെ അറിയുമോ എന്നൊരു സംശയം മാത്രമേയുള്ളൂ സ്‌കേറ്റില്‍ മാത്രമല്ല, സംസാരത്തിലും അടിമുടി ചടുലതയുള്ള വിദ്യ.

Content Highlights: skate boarding gold medalist vidya das


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented