അന്ന് ആട്ട് കേട്ടു, കുളം കുഴിച്ചു, ഇന്ന് ദേശീയ ഗെയിംസില്‍ റെക്കോഡുകാരന്‍


 ബി.കെ.രാജേഷ്

രാം ബാബു

ഗാന്ധിനഗര്‍: നടന്നു തുടങ്ങിയാല്‍ പിന്നെ ചല്‍ ചല്‍ റാം എന്ന എന്ന ആര്‍പ്പുവിളയാണ് ചുറ്റും. എന്നാല്‍, രാം ബാബുവിന്റെ കാതില്‍ അപ്പോഴും മുഴങ്ങുക പണ്ടത്തെ ചീത്തവിളികളാണ്. അന്ന് രാജ്യമറിയുന്ന അത്ലറ്റായിട്ടില്ല ഈ യു.പിക്കാരന്‍. ഓട്ടത്തിന്റെ പരിശീലനത്തിന് കാശ് കണ്ടെത്താന്‍ വാരണാസിയിലെ ഒരു ഹോട്ടലില്‍ വെയ്റ്ററുടെ ജോലി ചെയ്തിരുന്നു. മേശ തുടയ്ക്കാനും മറ്റും പറഞ്ഞുകൊണ്ടുള്ള ആളുകളുടെ ചീത്തവിളിയായിരുന്നു എന്നും. വേദനയും അപമാനവും കടിച്ചുപിടിച്ചാണ് രാത്രി വൈകുംവരെ ജോലി ചെയ്തത്. പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് പരിശീലനവും നടത്തും. ഒടുവില്‍ മനംമടുത്താണ് അവിടെ നിന്ന് ഓടിപ്പോവുകയായിരുന്നു.

ഭോപ്പാലിലെത്തി സായിയില്‍ ചേര്‍ന്നു. അവിടെ പഠിപ്പിക്കാനും ഭക്ഷണവും കിറ്റുമൊക്കെ കൊടുക്കാന്‍ പഴയ ഒളിമ്പ്യന്‍ ബസന്ത് ബഹാദൂര്‍ റാണയെന്ന രക്ഷകനുണ്ടായിരുന്നു. ഇതോടെ ജീവിതം അടിമുടി മാറി. ജീവിതത്തില്‍ അറിയപ്പെടുന്ന ഒരാളാവണമെന്ന അമ്മയുടെ ഉപദേശമായിരുന്നു കരുത്ത്. ദീര്‍ഘദൂര ഓട്ടത്തിലെ അത്ഭുതബാലന്‍ ബുധിയസിങ്ങിനെ കുറിച്ചുള്ള സിനിമ കൂടുതല്‍ പ്രചോദനമായി. രാം ബാബു പിന്നെ ട്രാക്കിലും റോഡിലും കത്തിക്കയറി.



ഇന്ത്യയുടെ മുന്‍നിര നടത്തക്കാരനായി. കോവിഡ് കാരണം സായി ക്യാമ്പ് അടച്ചതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. പരിശീലന പാഠങ്ങള്‍ പരിശീലകന്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. പരിശീലനത്തിനോ ജിമ്മിനോ പിന്നാക്ക ഗ്രാമമായ ബാവുറില്‍ സൗകര്യമില്ല. വീട്ടില്‍ വൈദ്യുതി എത്തിയതു തന്നെ കഴിഞ്ഞ വര്‍ഷം. പകരം രാം ബാബു മറ്റൊന്ന് ചെയ്തു.

രാം ബാബു

അച്ഛനും അമ്മയ്ക്കുമൊപ്പം തൊഴിലുറപ്പ് പണിക്ക് ചേര്‍ന്നു. അവര്‍ക്കൊപ്പം കൊടുംചൂടില്‍ കുളംകുത്തി, റോഡുണ്ടാക്കി. ദിവസം മുന്നൂറ് രൂപയോളം സമ്പാദിച്ചു. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ ദേശീയ റേസ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ 50 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി നേടിക്കൊണ്ടായിരുന്നു തിരിച്ചുവരവ്. റേസ് വാക്കിങ് ലോകകപ്പിലും പങ്കെടുത്തു. ഇപ്പോഴിതാ ദേശീയ ഗെയിംസിലും വീണ്ടും ദേശീയ റെക്കോഡ് തിരുത്തിയിരിക്കുന്നു. ജുനെദ് ഖാന്റെ റെക്കോഡാണ് രാംബാബു 2 മണിക്കൂറും 36.34 മിനിറ്റും കൊണ്ട് നടന്നെത്തി തിരുത്തിയത്. ജുനെദ് ഖാനാണ് വെള്ളി.

ഒരു തൊഴിലാണ് രാംബാബുവിന്റെ ഏറ്റവും വലിയ ആഗ്രഹം. അഗ്നിവീരനാവാന്‍ അപേക്ഷ നല്‍കാനുള്ള ഒരുക്കത്തിലാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പിലെ മെഡലിന് യുപി. സര്‍ക്കാര്‍ വാഗ്ദാനം ചെയത് ആറ് ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്. ദേശീയ ഗെയിംസിനും അവര്‍ ആറ് ലക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതും കിട്ടണം. വലിയ ദൂരം താണ്ടുമ്പോഴും ചെറിയ ആഗ്രഹങ്ങളേ ഉള്ളൂ ഈ രാംബാബുവിന്റെ മനസ്സില്‍.


Content Highlights: ram babu-national games


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented