ദേശീയ ഗെയിംസ് പുരുഷ നെറ്റ്ബോള്‍; 'കളിക്കാന്‍ റഫറിയും', കേരളത്തിന് തോല്‍വി


Photo: twitter.com/Media_SAI

ഭാവ്നഗര്‍: ദേശീയ ഗെയിംസ് പുരുഷ നെറ്റ്ബോളില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന കേരളത്തിന് ഞെട്ടുന്ന തോല്‍വി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ബിഹാറിനെ അനായാസമായി തോല്‍പിച്ച കേരളം രണ്ടാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ തെലങ്കാനയോടാണ് കഷ്ടിച്ച് തോറ്റത്. സ്‌കോര്‍: 52-54.

ജയം ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ പൊരുതിക്കളിഞ്ഞ കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാക്കളായ കേരളത്തിന് തിരിച്ചടിയായത് റഫറിയുടെ രണ്ട് പിഴച്ച തീരുമാനങ്ങളാണ്. കേരളത്തിന്റെ രണ്ട് പ്രതിരോധ താരങ്ങളെ റഫറി പുറത്താക്കിയതാണ് മത്സരം തെലങ്കാനയ്ക്ക് അനുകൂലമാക്കിയത്. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ കേരള പ്രതിരോധത്തിന്റെ നെടുന്തൂണായ രാഹുലിനെതിരേ റഫറി നടപടി സ്വീകരിച്ചു. തെലങ്കാനയ്ക്ക് അനുകൂലമായി തുടര്‍ച്ചയായി രണ്ട് ഫൗള്‍ വിളിച്ചതിനെ ചോദ്യം ചെയ്തതിനായിരുന്നു വിചിത്രമായ പുറത്താക്കല്‍. ഇതോടെ കേരളം ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ആറു പേരായി ചുരുങ്ങി. പ്രതിരോധം കാക്കേണ്ട ചുമതല ഹംസയ്ക്ക് മാത്രമായി. ഇത് തെലങ്കാനയുടെ ആക്രമണത്തിന് ശക്തി പകരുകയും ചെയ്തു. ഈ ക്വാര്‍ട്ടറില്‍ 11-16 എന്ന മികച്ച ലീഡില്‍ തെലങ്കാന മുന്നിലെത്തി. ഈ ലീഡാണ് പിന്നീട് നടന്ന മൂന്ന് ക്വാര്‍ട്ടറുകളിലും അവര്‍ക്ക് ബലമയത്.



രണ്ടാം പകുതിയില്‍ അമലിനെ ഇറക്കി കേരളം ശക്തമായി തിരിച്ചടിച്ച് 13-13 എന്ന സ്‌കോറില്‍ ഒപ്പം പിടിച്ചെങ്കിലും ഹാഫ് ടൈമിന്റെ തൊട്ടുമുന്‍പ് അടുത്ത പ്രഹരവുമേറ്റു. തെലങ്കാന താരങ്ങളമായി തര്‍ക്കിച്ചു എന്ന അപരാധം ചുമത്തി മറ്റൊരു പ്രതിരോധതാരമായ റിജാസിനെയും റഫറി പുറത്താക്കി. ഇതോടെ കേരളത്തിന്റെ പ്രതിരോധ പദ്ധതി പാടെ താളംതെറ്റി. മധ്യനിരക്കാരനായ ഹംസയ്ക്ക് പ്രതിരോധത്തിലേയ്ക്ക് ഇറങ്ങേണ്ടിവന്നു. ഏറെക്കുറേ ഒറ്റയ്ക്ക് തന്നെ പ്രതിരോധിക്കേണ്ടിയും വന്നു. ഇതോടെ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞു. എങ്കിലും മൂന്നാം ക്വാര്‍ട്ടറിലും 12-12 എന്ന നിലയില്‍ ഒപ്പം പിടിച്ചു. തെലങ്കാനയ്ക്ക് അഞ്ചു പോയിന്റിന്റെ ആധിപത്യം നിലനില്‍ക്കെ തന്നെ കേരളം നാലാം ക്വാര്‍ട്ടറില്‍ അതിശക്തമായി ആക്രമിച്ചുകളിച്ച് ആദ്യമായി 16-13 എന്ന സ്‌കോറില്‍ മൂന്ന് പോയിന്റിന്റെ ലീഡ് നേടി ക്വാര്‍ട്ടറില്‍ മേല്‍ക്കൈ നേടിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ തെലങ്കാന വിജയിച്ചു. തെലങ്കാനയും ഡല്‍ഹിയും തമ്മില്‍ നടന്ന മത്സരം അപൂര്‍വമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഡെല്‍ഹി ബിഹാറിനെ തകര്‍ക്കുക കൂടി ചെയ്തതോടെ (സ്‌കോര്‍: 72-55) ഗ്രൂപ്പ് ബിയില്‍ കേരളം ഡല്‍ഹിക്കും തെലങ്കാനയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്തായി. ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. സെമിയില്‍ കയറണമെങ്കില്‍ ബുധനാഴ്ച കേരളത്തിന് ഡല്‍ഹിയെ തോല്‍പിച്ചേ തീരൂ. സെമിയില്‍ കേരളത്തിന്റെ ഭീഷണി ഒഴിവാക്കാനുള്ള ഉത്തരേന്ത്യന്‍ ടീമുകളുടെ ഗൂഢപദ്ധതിയാണ് റഫറിയുടെ നടപടിയെന്നാണ് കേരളം ആശങ്കപ്പെടുന്നത്. റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേ കേരളം അഖിലേന്ത്യാ ഫെഡറേഷന് പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: national Games Men Netball Kerala lost to telangana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented