വോളിബോളില്‍ സൂപ്പര്‍ ക്ലൈമാക്സ്


സ്‌പോര്‍ട്സ് ലേഖകന്‍

Photo: B.K Rajesh

ഭാവ്നഗര്‍: കോര്‍ട്ടിലേക്കാള്‍ വലിയ കളികള്‍ പുറത്ത് കളിക്കേണ്ടിവന്നവരാണ് കേരളത്തിന്റെ വോളിബോള്‍ താരങ്ങള്‍. ഗെയിംസില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയുടെവരെ കനിവുതേടേണ്ടിവന്നവര്‍. ഗുജറാത്തിലേക്ക് വണ്ടികയറുന്നതിന് മുമ്പുപോലും അടിമുടി അനിശ്ചിതത്വമായിരുന്നു.

സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം സ്പോര്‍ട്സ് കൗണ്‍സില്‍ റദ്ദാക്കിയതാണ് തുടക്കം. കൗണ്‍സില്‍ മുന്‍കൈയെടുത്ത് ഗെയിംസിന് രണ്ടു ടീമുകളെ തിരഞ്ഞെടുത്തു. അസോസിയേഷന്‍ അവരുടെ ടീമുകളെയും. അസോസിയേഷന്‍ ഒളിമ്പിക് അസോസിയേഷന്‍ വഴി ഇവരുടെ ടീമിനെ ഗെയിംസിനുള്ള ഔദ്യോഗിക എന്‍ട്രിയായി സമര്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ തര്‍ക്കം ഹൈക്കോടതിയിലെത്തി. കൗണ്‍സിലിന്റെ ടീം തന്നെ ഗെയിംസിന് പോകട്ടെയെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരേ അസോസിയേഷന്‍ സുപ്രീംകോടതയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, സുപ്രീംകോടതിയും കൗണ്‍സിലിനൊപ്പം നിന്നു. പിന്നീട് ഏതാനും ചില കളിക്കാരെ മാറ്റാനായി ശ്രമം.

കൗണ്‍സിലിന്റെ പരിശീലകരെ അംഗീകരിക്കില്ലെന്നും ശഠിച്ചു. ഇതും സുപ്രീംകോടതിവരെയെത്തി. അങ്ങനെ സങ്കല്പിക്കാന്‍പോലുമാവാത്ത കഠിനവഴികള്‍ താണ്ടിയാണ് ടീമുകള്‍ കേരളത്തില്‍നിന്ന് ഭാവ്നഗറിലെത്തി.

വോളിബോള്‍ ഫെഡറേഷന്‍ നടത്തുന്ന മത്സരങ്ങളില്‍ കള്ളക്കളി നടക്കുമോയെന്ന ആശങ്കയുമുണ്ടായിരുന്നു ടീമിന്. എന്നാല്‍, കളിമിടുക്കിന്റെ സ്മാഷിനുമുന്നില്‍ ഒരു കള്ളക്കളിക്കും നില്‍ക്കക്കള്ളിയുണ്ടാവില്ലെന്ന് തെളിയിച്ചുകൊണ്ടാണ് രണ്ട് ടീമും ഒരു സെറ്റുപോലും കൈവിടാതെ സ്വര്‍ണം നേടി, സ്വതവേ നിറംമങ്ങിയ കേരളത്തിന് ആശ്വാസത്തിന്റെ സൂപ്പര്‍ ക്ലൈമാക്സൊരുക്കിയത്.

Content Highlights: National Games 2022 Kerala wins both mens and womens gold medals in volleyball


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented