ദേശീയ ഗെയിംസ്; ഫുട്‌ബോളില്‍ കേരളം സെമിയില്‍, വനിതകളുടെ ഹര്‍ഡില്‍സില്‍ വെള്ളി


ബി.കെ രാജേഷ്‌

Photo: twitter.com

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം സെമിയില്‍. ഏറെ കാലത്തിനു ശേഷമാണ് ദേശീയ ഗെയിംസില്‍ കേരള ടീം സെമിയില്‍ കടക്കുന്നത്. ചൊവ്വാഴ്ച ലീഗ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ സര്‍വ്വീസസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരള ടീമിന്റെ സെമി പ്രവേശനം. ആദ്യ മത്സരത്തില്‍ ഒഡിഷയേയും തകര്‍ത്ത കേരളം ഗ്രൂപ്പ് ജേതാക്കളായാണ് സെമിയില്‍ കടന്നിരിക്കുന്നത്.

കേരളത്തിനായി 51, 64 മിനിറ്റുകളില്‍ വിഖ്‌നേഷ് സ്‌കോര്‍ ചെയ്തപ്പോള്‍ 78-ാം മിനിറ്റില്‍ അജീഷിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. വ്യാഴാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളം മണിപ്പുരിനെ നേരിടും.



അതേസമയം ചൊവ്വാഴ്ച അത്‌ലറ്റിക്‌സില്‍ കേരളം ഒരു മെഡല്‍ കൂടി സ്വന്തമാക്കി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍. ആരതി വെള്ളി നേടി. 58:57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ആരതിയുടെ നേട്ടം. 57:57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്‌നാടിന്റെ വിത്യ രാമരാജിനാണ് സ്വര്‍ണം.

Content Highlights: National Games 2022 Kerala in football semi-finals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented