മെഡല്‍ വാരാന്‍ കേരളം ഇന്ന് ട്രാക്കിലേക്ക്


സ്‌പോര്‍ട്സ് ലേഖകന്‍

36-ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് | Photo: PTI

ഗാന്ധിനഗര്‍: ദേശീയ ഗെയിംസിന് കൊടിയേറിയതോടെ ഇനി മെഡല്‍ വാരാനുള്ള ഊഴം. കേരളം വലിയ പ്രതീക്ഷവെക്കുന്ന അത്ലറ്റിക് ട്രാക്കിന് വെള്ളിയാഴ്ച ജീവന്‍വെക്കും. ഐ.ഐ.ടി. ഗ്രൗണ്ടിലെ ട്രാക്കിലും ഫീല്‍ഡിലും വലയെറിഞ്ഞ് ഡസനിലേറെ മെഡല്‍ കോരിയെടുക്കാമെന്ന പ്രതീക്ഷയിലാണ് കേരളം.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ സില്‍വര്‍ ബോയ് ശ്രീശങ്കറില്‍ തന്നെ കേരളത്തിന്റെ ഉറച്ച പ്രതീക്ഷ. 8.36 മീറ്റര്‍ എന്ന തന്റെ ഏറ്റവും മികച്ച പ്രകടനം ആവര്‍ത്തിക്കാനായാല്‍ ശ്രീയ്ക്ക് സ്വര്‍ണം ഉറപ്പ്. ലോങ്ജമ്പില്‍ ശ്രീശങ്കറിനോട് കൊമ്പുകോര്‍ക്കാന്‍ കേരളത്തിന്റെ തന്നെ മുഹമ്മദ് അനീസ് യഹിയയുമുണ്ട്. വെല്ലുവിളി എഴുതിത്തള്ളുന്നില്ലെന്ന് ഇരുവരും പറഞ്ഞുകഴിഞ്ഞു, മത്സരത്തെ നിസ്സാരമായി കാണുന്നില്ലെന്നും. തമിഴ്നാടിന്റെ ജെസ്വിന്‍ ആല്‍ഡ്രിന്‍ എത്തുമെങ്കില്‍ പോരാട്ടം കടുക്കുമെങ്കിലും ഇവിടെ രണ്ടു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട് കേരളം. വനിതാ ലോങ്ജമ്പിലും ഒരു ഓള്‍ കേരള മെഡല്‍ പോരാട്ടമാണ് പ്രവചനം. ആന്‍സി സോജനും നയന ജെയിംസും. ഇരുവരും നല്ല ആത്മവിശ്വാസത്തിലാണ്. മികച്ച ഫോമിലും.



മിഥുന്‍ ടി., അഞ്ജലി പി.ഡി. (200 മീറ്റര്‍), ആര്‍. ആരതി (400 മീറ്റര്‍), അഭിനന്ദ് സുന്ദരേശന്‍ (1500 മീറ്റര്‍), ടി. ആരോമല്‍ (ഹൈജമ്പ്), സാന്ദ്ര ബാബു (ട്രിപ്പിള്‍ ജമ്പ്) എന്നിവരെല്ലാം മെഡല്‍ നേടുമെന്ന പ്രതീക്ഷയിലാണ് കേരളം. സിദ്ധാര്‍ഥ് (പോള്‍വാള്‍ട്ട്), അരുണ്‍ എ.ബി. (ട്രിപ്പിള്‍ ജമ്പ്), റിജോയ്, സ്റ്റെഫാനി സാറ കോശി (800 മീറ്റര്‍), രാഹുല്‍ ബേബി (400 മീറ്റര്‍) എന്നിവരിലും പ്രതീക്ഷയുണ്ട്. റിലേ ടീമുകളിലാണ് മറ്റൊരു പ്രതീക്ഷ.

ആദ്യദിനം ഒമ്പത് ഫൈനലുണ്ട്. 20 കിലോമീറ്റര്‍ നടത്തം, ഹാമര്‍ ത്രോ, 1500 മീറ്റര്‍ ഓട്ടം, പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പ്, വനിതാ ഹൈജമ്പ്, വനിതാ ഷോട്ട്പുട്ട്, വനിതാ ഹാമര്‍ ത്രോ എന്നിവയിലാണ് മത്സരങ്ങള്‍. ഇതില്‍ പുരുഷന്മാരുടെ 1500 മീറ്ററില്‍ കേരളത്തിന്റെ അഭിനന്ദ് സുന്ദരേശനുണ്ട്. ഈയിനത്തില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ മത്സരിക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. വനിതകളുടെ ഹൈജമ്പില്‍ എയ്ഞ്ചല്‍ പി. ദേവസ്യയിലൂടെ മെഡല്‍ പ്രതീക്ഷിക്കു്‌നനു. 1.83 മീറ്ററാണ് എയ്ഞ്ചല്‍ താണ്ടിയ മികച്ച ഉയരം. 1.76 മീറ്റര്‍ ചാടിയ ആതിര സോമരാജും മത്സരത്തിനുണ്ട്.

Content Highlights: national games 2022 Kerala athletes to the track today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented