കേരളത്തിന് പൊന്നില്‍ കുളിച്ച തുടക്കം


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്

.

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ കേരളത്തിന് മികച്ച തുടക്കം. ഔദ്യോഗിക കൊടിയേറ്റത്തിനുശേഷം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായാണ് കേരളം മെഡല്‍ വേട്ട ആരംഭിച്ചത്. റോളര്‍ സ്‌കേറ്റിങ്ങിലാണ് കേരളത്തിന് രണ്ട് സ്വര്‍ണം. രണ്ടും വിദ്യാര്‍ഥികളുടെ വക. ലോക ജൂനിയര്‍ ചാമ്പ്യനായ അഭിജിത്ത് രാജനും ദേശീയ ചാമ്പ്യന്‍ വിദ്യ ദാസുമാണ് സ്വര്‍ണം നേടിയത്. ആര്‍ട്ടിസ്റ്റിക് സിംഗിള്‍ ഫ്രീ സ്‌കേറ്റിങ്ങല്‍ 146.9 പോയിന്റോടെയാണ് ആലുവ എം.ഇ.എസ്. കോളജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ അഭിജിത്ത് സ്വര്‍ണം നേടിയത്. സ്‌കേറ്റ് ബോര്‍ഡിങ് പാര്‍ക്കിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വിദ്യ സ്വര്‍ണം നേടിയത്. സ്‌കേറ്റ് ബോര്‍ഡിറ്റ് പാര്‍ക്കില്‍ കേരളത്തിന് ഒരു വെങ്കലം കൂടി ലഭിച്ചു. വിനീഷിന്റെ വക.

അത്ലറ്റിക്സില്‍ നിന്നാണ് വെള്ളി മെഡല്‍. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ അരുണ്‍ എ.ബിയാണ് വെള്ളി മെഡല്‍ നേടിയത്. സര്‍വീസസ് ടീമില്‍ ഇടം നേടാനാവാതെ അവസാന നിമിഷം കേരളത്തിന്റെ കുപ്പായമണിഞ്ഞ അരുണ്‍ 16.08 മീറ്ററാണ് ചാടി വെള്ളി നേടിയത്. ഈയിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഖില്‍ കുമാറിന് നാലാം ചാട്ടത്തിനിടെ പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായി.



ഫെന്‍സിങ്ങില്‍ നിന്നാണ് കേരളത്തിന് ആദ്യ മെഡല്‍ ലഭിച്ചത്. വനിതകളുടെ ഇന്‍ഡിവിജ്വല്‍ സാബ്രെയില്‍ ജോസ്ന ക്രിസ്റ്റി ജോസാണ് വെങ്കലം നേടിയത്. സെമിഫൈനലില്‍ ഫെന്‍സിങ്ങിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പ്യനായ ഭവാനി ദേവിയോടാണ് ജോസ്ന തോറ്റത്. സ്‌കോര്‍: 5-15.

പ്രാഥമിക റൗണ്ടില്‍ പഞ്ചാബിന്റെ കോമള്‍പ്രീത് ശുക്ലയെ തോല്‍പിച്ച ജോസ്ന പിന്നീട് ജഗ്മീത് കൗറിനോടും അബി ദേവിയോടും പരാജയപ്പെട്ടെങ്കിലും ഖനാക് കൗശിക്കിനെയും ബെനി ക്യുബയെയും തോല്‍പിച്ചാണ് സെമിപോരാട്ടത്തിന് യോഗ്യത നേടിയത്. സാബ്രെ ടീമിനത്തില്‍ കേരളം ഒന്നാം റൗണ്ടില്‍ തന്നെ തമിഴ്നാടിനോട് തോറ്റ് പുറത്തായി (4539).

അത്ലറ്റിക്സില്‍ ഏഴ് മീറ്റ് റെക്കോഡുകള്‍ പഴങ്കഥയാകുന്നത് കണ്ട ദിനം മുന്‍നിരതാരങ്ങളെല്ലാം മികച്ച ജയമാണ് കാഴ്ചവച്ചത്. ഒളിമ്പ്യന്മാരായ മിരാബായി ചാനു ഭാരോദ്വഹനത്തിലും ഭവാനി ദേവി ഫെന്‍സിങ്ങിലും സ്വര്‍ണം നേടി. ഭവാനി ദേവിക്ക് ഇരട്ട സ്വര്‍ണമാണ്. വ്യക്തിഗത സാബ്രെയിലും ടീമിനത്തിലും. ഗുസ്തിയില്‍ ദിവ്യ കകറനും ശ്രദ്ധേയമായ ജയം സ്വന്തമാക്കി.

മുനി പ്രജാപതി (20 കിലോമീറ്റര്‍ നടത്തം), പര്‍വേജ് ഖാന്‍ (1500 മീറ്റര്‍), സ്വപ്ന ബര്‍മന്‍ (ഹൈജമ്പ്), പ്രവീണ്‍ ചിത്രവേല്‍ (ട്രിപ്പിള്‍ ജമ്പ്), ദാംനീത് സിങ്, കിരണ്‍ ബലിയാന്‍ (ഹാമര്‍ ത്രോ), അംലാന്‍ ബോര്‍ഹെയ്ന്‍ (100 മീറ്റര്‍) എന്നിവരാണ് അത്ലറ്റിക്സില്‍ പുതിയ ദേശീയ റെക്കോഡുകള്‍ സൃഷ്ടിച്ചത്. ട്രിപ്പിളില്‍ 16.68 ചാടിയ പ്രവീണ്‍ രഞ്ജിത്ത് മഹേശ്വരിയുടെ (16.66 മീറ്റര്‍) റെക്കോഡാണ് പഴങ്കഥയാക്കിയത്. 1500 മീറ്റര്‍ നടത്തയില്‍ പര്‍വേജ് ഖാന്‍ ബഹാദൂര്‍ പ്രസാദിന്റെ പേരിലുള്ള ഇരുപത്തിയെട്ട് വര്‍ഷം പഴക്കം ചെന്ന റെക്കോഡും ഭേദിച്ചു. 3.40.89 മിനിറ്റാണ് പുതിയ സമയം. 3:35.24 മിനിറ്റായിരുന്നു ബഹാദൂര്‍ പ്രസാദിന്റെ പേരിലുള്ള 1994ലെ റെക്കോഡ്.

Content Highlights: National games 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented