പരിക്കേറ്റ് പരിചരണം കാത്ത് പൊരിവെയിലത്ത് മുക്കാല്‍ മണിക്കൂര്‍, അഖിലിന് ശസ്ത്രക്രിയ വേണം


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്

.

ഗാന്ധിനഗര്‍: ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളം ഉറപ്പിച്ച മെഡലുകളില്‍ ഒന്നായിരുന്നു അഖില്‍ കുമാറിന്റേത്. 15.99 മീറ്റര്‍ ചാടിയ ചരിത്രവുമുണ്ട് അഖിലിന്. എല്‍ദോസ് പോളും അബ്ദുള്ള അബ്ദുള്ളയും വിട്ടുനില്‍ക്കുന്നതിനാല്‍ മെഡല്‍ നേടാനുള്ള സാധ്യത വലുതായിരുന്നു. എന്നാല്‍, അത്ലറ്റിക്സിന്റെ ആദ്യദിനം ജമ്പിങ് പിറ്റ് അഖിലിന് കാത്തുവച്ചത് വലിയൊരു ദുരന്തമായി.

മൂന്ന് ചാട്ടം കഴിഞ്ഞപ്പോള്‍ 14.92 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്തായിരുന്നു പട്ടാമ്പി വി.ടി.ബി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഖില്‍. മത്സരം കടുത്തതോടെ നാലാം ശ്രമത്തില്‍ അല്‍പം കൂടി ശക്തി കൊടുത്തു. എന്നാല്‍, ടേക്ക് ഓഫില്‍ തന്നെ പിഴച്ച് കാലിടറി പിറ്റില്‍ വീണു. വേദന കാരണം മണലില്‍ കിടന്ന് പുളഞ്ഞ അഖിലിനെ ഒഫിഷ്യലുകള്‍ പൊക്കിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. ഉടനെ വൈദ്യസഹായത്തിനായി മെഡിക്കല്‍ സംഘത്തെ വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. സ്ട്രെച്ചറുമായി ഏതാനും പേര്‍ വരുവരെ മുക്കാല്‍ മണിക്കൂര്‍ ഗ്യാലറിക്ക് സമീപം മണ്ണില്‍ കിടക്കുകയായിരുന്നു അഖില്‍. ഒടുവില്‍ അവിടെ നിന്ന് മെഡിക്കല്‍ റൂമില്‍ എത്തിച്ച് പരിക്കേറ്റ ഭാഗം കെട്ടിവെച്ചെങ്കിലും കാര്യമായ വൈദ്യസഹായം ലഭിച്ചില്ല. ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. അവിടെ എം.ആര്‍.ഐ. സ്‌കാനിന് വിധേയനാക്കിയശേഷം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ടീം.



Content Highlights: National Games 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented