ദേശീയ ഗെയിംസ്: ലോങ് ജമ്പില്‍ ശ്രീശങ്കറിന് വെള്ളി മാത്രം, അനീസിന് വെങ്കലം


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌

Photo: ANI

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിലെ കേരളത്തിലെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ലോങ് ജമ്പ് താരം ശ്രീശങ്കറിന് വെള്ളി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കറിന് പുരുഷന്മാരുടെ ലോങ് ജമ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഈ ഇനത്തിലെ വെങ്കലവും കേരളത്തിനാണ്. കേരളത്തിന്റെ മുഹമ്മദ് അനീസ് യഹ്യ ലോങ്ജമ്പില്‍ വെങ്കലം നേടി.

പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ 7.93 മീറ്ററാണ് വെള്ളി നേടിയ ശ്രീശങ്കര്‍ ചാടിയത്. 8.26 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ ജ്വെസിന്‍ ആല്‍ഡ്രിന്‍ സ്വര്‍ണം നേടി. 7.92 മീറ്ററാണ് മുഹമ്മദ് അനീസ് ചാടിയത്.ഈ ഇനത്തിലെ ദേശീയ റെക്കോഡ് ശ്രീശങ്കറിന്റെ പേരിലാണ്.



പുരുഷന്മാരുടെ ഭാരോദ്വഹനത്തിലും കേരളത്തിന് വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തില്‍ ബി. ദേവപ്രീതനാണ് വെങ്കലജേതാവ്. 281 കിലോയാണ് ദേവപ്രീതന്‍ ഉയര്‍ത്തിയത്. ഇതോടെ കേരളത്തിന്റെ മൊത്തം മെഡല്‍ സമ്പാദ്യം നാല് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായി.

ദേശീയ ഗെയിംസില്‍ രണ്ട് ദേശീയ റെക്കോഡുകള്‍ പിറന്നു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ 4.20 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ റോസി മീന പോള്‍രാജ് വി. എസ്.സുരേഖയുടെ പേരിലുള്ള 4.15 മീറ്റര്‍ എന്ന റെക്കോഡാണ് പഴങ്കഥയാക്കിയത്. ഇതൊരു പുതിയ ഗെയിംസ് റെക്കോഡ് കൂടിയാണ്. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗം ഭാരോദ്വഹനം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തമിഴ്നാടിന്റെ എന്‍.അജിത്ത് 174 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് പുതിയ ദേശീയ റെക്കോഡിട്ടത്. മൊത്തം 314 കിലോ ഉയര്‍ത്തിയാണ് അജിത്ത് സ്വര്‍ണം നേടിയത്. 173 കിലോഗ്രാം എന്ന അജിന്ത ഷെയ്ലുവിന്റെ പേരിലുള്ള റെക്കോഡാണ് അജിത്ത് ഭേദിച്ചത്.

ഇതുവരെയുള്ള മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയന്റ് പട്ടികയില്‍ ഹരിയാണയാണ് മുന്നില്‍. സര്‍വീസസ് രണ്ടാമതും ഉത്തര്‍ പ്രദേശ് മൂന്നാം സ്ഥാനത്തുമുണ്ട്.

Content Highlights: national games 2022, m sreeshankar, long jump, athletics, kerala medal tally in national games


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented