ദേശീയ ഗെയിംസ്: വനിതാ റിലേയില്‍ കേരളത്തിന് സ്വര്‍ണം


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌

അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 100 മീറ്ററിൽ ഒഡീഷയുടെ അമ്ലാൻ ബോർഹാൻ സ്വർണം നേടുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതകളുടെ 4x100 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം നേടി.

ഭാവിക, അഞ്ജലി.പി. ഡി, ഷില്‍ബി, ശില്‍ഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. ഫോട്ടോ ഫിനിഷില്‍ തമിഴ്‌നാടിനെ മറികടന്നാണ് കേരളം സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം മൂന്നായി ഉയര്‍ന്നു. നേരത്തേ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളം രണ്ട് സ്വര്‍ണം നേടിയിരുന്നു.



പുരുഷ വിഭാഗം 4x100 റിലേയില്‍ കേരളം വെള്ളിമെഡല്‍ നേടി. ഇഷാം, പ്രണവ്, അശ്വിന്‍, മിഥുന്‍ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി വെള്ളി നേടിയത്. ഈ ഇനത്തില്‍ തമിഴ്‌നാടിനാണ് സ്വര്‍ണം. നേരത്തെ പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ അരുണ്‍. എ.ബി. വെള്ളി നേടിയിരുന്നു.

Content Highlights: national games 2022, kerala relay team gold, kerala gold in national games, medal tally of kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented