ദേശീയ ഗെയിംസില്‍ ജയത്തോടെ തുടങ്ങി കേരളം


ഗുജറാത്ത്-ഹരിയാണ നെറ്റ്‌ബോൾ മത്സരത്തിൽ നിന്ന്‌

ഭാവ്നഗര്‍: ഔദ്യോഗിക കൊടിയേറ്റ് ആയില്ലെങ്കിലും മുപ്പത്തിയാറാം ദേശീയ ഗെയിംസില്‍ കേരളത്തിന് ജയത്തോടെ തുടക്കം. പുരുഷന്മാരുടെ നെറ്റ്ബോളില്‍ ബിഹാറിനെയാണ് കേരളം തോല്‍പിച്ചത്. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ബിഹാറിനെ ഏകപക്ഷീയമായാണ് കേരളം തോല്‍പിച്ചത്. സ്‌കോര്‍: 83-41.

കേരളത്തിനുവേണ്ടി ആക്രമണനിരയില്‍ ഹരികൃഷ്ണന്‍ (36), അരുണ്‍ (35), അനിരുദ്ധന്‍ (12) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മധ്യനിരയില്‍ ജോസ് മോന്‍, ജിതിന്‍ മാത്യു എന്നിവരും പ്രതിരോധത്തില്‍ ദേശീയതാരം ഹംസ, ജോസ് മോന്‍, ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി റിജാസ്, രാഹുല്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചൊവ്വാഴ്ച തെലങ്കാനയുമായാണ് കേരളത്തിന്റെ മത്സരം. ഡെല്‍ഹിയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.



കബഡിയില്‍ മഹാരാഷ്ട്രയ്ക്കും സര്‍വീസസിനും ജയം

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ കബഡി മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ ജയം മഹാരാഷ്ട്ര, സര്‍വീസസ്, ഗുജറാത്ത് ടീമുകള്‍ സ്വന്തമാക്കി.

ഗ്രൂപ്പ് എയില്‍ മഹാരാഷ്ട്ര തമിഴ്നാടിനെയും (49-25) രണ്ടാം മത്സരത്തില്‍ സര്‍വീസസ് ചാണ്ഡിഗഢിനെയും തോല്‍പിച്ചു (66-32). ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത് ഗോവയെയാണ് തോല്‍പിച്ചത്. സ്‌കോര്‍: 56-27.

Content Highlights: national games 2022, kerala in national games, netball, national games, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented