ദേശീയ ഗെയിംസ്: നെറ്റ്ബോളില്‍ കേരളത്തിന് തോല്‍വി


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌

കേരളം-തെലങ്കാന മത്സരത്തിൽ നിന്ന്

ഭാവ്നഗര്‍: ദേശീയ ഗെയിംസ് പുരുഷന്മാരുടെ നെറ്റ്ബോളില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ തെലങ്കാനയോടാണ് കേരളം തോറ്റത്. സ്‌കോര്‍: 52-54.

ആദ്യമത്സരത്തില്‍ ബീഹാറിനെ തോല്‍പിച്ച കേരളത്തിന് രണ്ടാം മത്സരത്തില്‍ തിരിച്ചടിയായത് റഫറിയുടെ നടപടിയാണ്. കേരളത്തിന്റെ രണ്ട് പ്രതിരോധ താരങ്ങളെയാണ് റഫറി പുറത്താക്കിയത്. ഇതോടെയാണ് തെലങ്കാനയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ ലഭിച്ചത്. 11-16, 13-13, 12-12, 16-13 എന്നിങ്ങനെയാണ് നാല് ക്വാര്‍ട്ടറിലെയും സ്‌കോര്‍.



തെലങ്കാനയും ഡല്‍ഹിയും തമ്മില്‍ നടന്ന മത്സരം അപൂര്‍വമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഡല്‍ഹി ബിഹാറിനെ തകര്‍ക്കുക കൂടി ചെയ്തതോടെ (സ്‌കോര്‍: 72-55) ഗ്രൂപ്പ് ബിയില്‍ കേരളം ഡല്‍ഹിക്കും തെലങ്കാനയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്തായി. ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. സെമിയില്‍ കയറണമെങ്കില്‍ ബുധനാഴ്ച കേരളത്തിന് ഡല്‍ഹിയെ തോല്‍പിക്കേണ്ടതുണ്ട്.

Content Highlights: national games 2022, national games, sports news, netball, kerala team for national games

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented