ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് വെള്ളി, ഫൈനലില്‍ ബംഗാളിനോട് നാണംകെട്ട തോല്‍വി


ബംഗാള്‍ നേടിയ ഗോളുകളില്‍ മിക്കവയും കേരളത്തിന്റെ പിഴവില്‍ നിന്ന് പിറന്നവയാണ്.

Photo: BK Rajesh

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് വെള്ളി. ഫൈനലില്‍ കരുത്തരായ ബംഗാളിനോട് തോല്‍വി വഴങ്ങിയതോടെ കേരളം വെള്ളിയിലൊതുങ്ങി. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ബംഗാള്‍ കേരളത്തെ നാണംകെടുത്തി.

ബംഗാളിനായി നായകന്‍ നരോ ഹരി ശ്രേഷ്ഠ ഹാട്രിക്ക് നേടി ടീമിന്റെ വിജയനായകനായി. റോബി ഹന്‍സ്ഡ, അമിത് ചക്രവര്‍ത്തി എന്നിവരും ടീമിനായി വലകുലുക്കി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടിയ ബംഗാള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ അടിച്ച് വിജയം കൊയ്തു. മത്സരത്തിന്റെ 16, 30, 45, 51, 85 മിനിറ്റുകളിലാണ് ഗോള്‍ പിറന്നത്.കേരളത്തിന് അടിമുടി പിഴച്ച മത്സരമായിരുന്നു ഇത്. മുന്നേറ്റനിരയിലും മധ്യനിരയിലും പ്രതിരോധത്തിലും താരങ്ങള്‍ മോശം ഫോമാണ് കാഴ്ചവെച്ചത്. ഒരൊറ്റ ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് കേരളം കീഴടങ്ങിയത്.

ബംഗാള്‍ നേടിയ ഗോളുകളില്‍ മിക്കവയും കേരളത്തിന്റെ പിഴവില്‍ നിന്ന് പിറന്നവയാണ്. കേരളം കളിമറക്കുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷിയായത്.

Content Highlights: national games, national games 2022, national games football, kerala vs bengal final, kerala footbal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented