ദേശീയ ഗെയിംസ്: വനിതാ ഫെന്‍സിങ്ങില്‍ കേരളത്തിന് സ്വര്‍ണം


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌

ഫെൻസിങ്ങിൽ കേരളത്തിനായി മത്സരിക്കുന്ന രാധിക പ്രകാശ്‌ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതകളുടെ വ്യക്തിഗത ഫെന്‍സിങ്ങില്‍ കേരളത്തിന്റെ രാധികാ പ്രകാശ് സ്വര്‍ണം നേടി.ഫോയില്‍ വിഭാഗത്തില്‍ മത്സരിച്ച രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിതാ ദേവിയെ കീഴടക്കി.

ആവേശം നിറഞ്ഞ മത്സരത്തില്‍ 15-12 എന്ന സ്‌കോറിനാണ് രാധികയുടെ വിജയം. ഇന്ന് കേരളം നേടുന്ന രണ്ടാം സ്വര്‍ണം കൂടിയാണിത്. നേരത്തേ വനിതകളുടെ 4x100 മീറ്ററില്‍ കേരളം സ്വര്‍ണം നേടിയിരുന്നു. ഫെന്‍സിങ്ങില്‍ നിന്ന് കേരളം നേടുന്ന രണ്ടാം മെഡല്‍ കൂടിയാണിത്.



നേരത്തേ വനിതകളുടെ വ്യക്തിഗത സാബെര്‍ വിഭാഗത്തില്‍ കേരളത്തിനായി ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയിരുന്നു.

Content Highlights: national games 2022, radhika prakash, womens fencing, national games, fencer radhika prakash


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented