നെറ്റ്ബോളില്‍ കൈയാങ്കളിയും; കേരളത്തിന് ഇരട്ടസങ്കടം


ബി.കെ. രാജേഷ്

അഹമ്മദാബാദിൽ ദേശീയ ഗെയിംസ് വനിതാ റഗ്ബിയിൽ കേരളത്തിനെതിരെ ഒഡിഷ സ്‌കോർ ചെയ്യുന്നു | ഫോട്ടോ: ബി.കെ. രാജേഷ്

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ ബുധനാഴ്ച കേരളത്തിന് നിരാശയുടെ ദിനം. കഴിഞ്ഞതവണ മെഡല്‍നേടിയ പുരുഷന്മാരുടെ നെറ്റ്ബോളിലും വനിതകളുടെ റഗ്ബി സെവന്‍സിലും നോക്കൗട്ട് റൗണ്ട് കാണാതെ കേരളം പുറത്തായി.

പുരുഷന്മാരുടെ നെറ്റ്ബോളില്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡല്‍ഹിയോട് (53-36) തോറ്റു. ആദ്യമത്സരത്തില്‍ ബിഹാറിനെ തോല്‍പ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ തെലങ്കാനയോട് തോറ്റിരുന്നു.



തെലങ്കാനയ്‌ക്കെതിരായ മത്സരത്തിലെന്നപോലെ, ഇക്കുറിയും റഫറീയിങ്ങിലെ പിഴവും ഡല്‍ഹി താരങ്ങളുടെ കൈയാങ്കളിയും കേരളത്തിന് വിനയായി. ആദ്യ ക്വാര്‍ട്ടര്‍ തുടങ്ങി അഞ്ചുമിനിറ്റിനകം കേരളം തിരിച്ചടി നേരിട്ടു. ഹരികൃഷ്ണനില്‍നിന്ന് പാസ് സ്വീകരിക്കാന്‍ ഉയര്‍ന്നുചാടിയ ജോസ്മോനെ ഡല്‍ഹി താരം പിറകില്‍നിന്ന് തലയ്ക്കിടിച്ചു. ബോധരഹിതനായിവീണ ജോസ്മോനെ സ്ട്രച്ചറില്‍ പുറത്തുകൊണ്ടുപോവുകയായിരുന്നു. ജോസ്മോനെ ഫൗള്‍ ചെയ്തവര്‍ക്കെതിരേ നടപടിയെടുത്തില്ല. കേരളം മുന്നേറുമ്പോഴെല്ലാം ഫൗള്‍ വിളിച്ച റഫറിയുടെ തീരുമാനം ചോദ്യംചെയ്ത കേരള പരിശീലകന്‍ നജിമുദ്ദീന് കാര്‍ഡ് കിട്ടി. നിലവിലെ വെങ്കലമെഡല്‍ ജേതാക്കളാണ് കേരളം. വനിതകളുടെ റഗ്ബി സെവന്‍സില്‍ കേരളം രണ്ട് കളിയും ദയനീയമായി തോറ്റു. യാത്രകഴിഞ്ഞെത്തിയ ഉടനെ കളിക്കാനിറങ്ങിയ കേരളത്തെ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ നിലംതൊടീച്ചില്ല (64-0).

Content Highlights: Kerala failed to reach the knockout rounds in men s netball and women s rugby sevens


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented