കടുത്ത നിരാശയുണ്ട്, അപ്പയോട് എന്തു പറയുമെന്ന് അറിയില്ല - വേദാന്ത് മാധവന്‍


രാജ്കോട്ടില്‍ നിന്ന് ബി.കെ രാജേഷ്

1500 മീറ്ററിലെ തന്റെ പ്രകടനത്തില്‍ കടുത്ത നിരാശയാണുള്ളതെന്ന് വേദാന്ത് മാതൃഭൂമിയോട് പറഞ്ഞു

വേദാന്ത് മാധവൻ | Photo: B.K Rajesh

രാജ്കോട്ട്: അച്ഛന്‍ വെള്ളിത്തിരയിലാണെങ്കില്‍ മകന്‍ വെള്ളത്തിലെ താരമാണ്. എന്നാല്‍, നടന്‍ മാധവന്റെ മകന്‍ വേദാന്ത് മാധവന് പ്രഥമ ദേശീയ ഗെയിംസില്‍ നിരാശയാണ് ഫലം. ഡാനിഷ് ഓപ്പണില്‍ ഇരട്ട മെഡല്‍ നേടുകയും ദേശീയ ജൂനിയര്‍ റെക്കോഡ് ഭേദിക്കുകയും ചെയ്ത് താരമായ വേദാന്തിന് തന്റെ ഇഷ്ടയിനമായ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. കേരളത്തിന്റെ സജന്‍ പ്രകാശ് പിന്‍മാറിയതോടെ ദേശീയ ജൂനിയര്‍ ചാമ്പ്യനായ വേദാന്തിന് മെഡലിലേയ്ക്കുള്ള വഴി എളുപ്പം തുറക്കുമെന്ന് കരുതിയെങ്കിലും തെറ്റി. വേദാന്തിന് അഞ്ചാമതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്നു നടന്ന റിലേയില്‍ വേദാന്ത് ഇറങ്ങിയിട്ടും മഹാരാഷ്ട്ര ടീം അഞ്ചാമതായി.

1500 മീറ്ററിലെ തന്റെ പ്രകടനത്തില്‍ കടുത്ത നിരാശയാണുള്ളതെന്ന് വേദാന്ത് മാതൃഭൂമിയോട് പറഞ്ഞു. ''പെറുവിലെ ലിമയില്‍ നടന്ന ലോക ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ച പോലും വിശ്രമം കിട്ടിയിരുന്നില്ല. നല്ല രീതിയില്‍ ഒരുക്കങ്ങള്‍ നടത്താനും കഴിഞ്ഞില്ല. എന്നാലും ആദ്യ ദേശീയ ഗെയിംസ് ആയതിനാല്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പ്രകടനം വളരെ മോശമായിപ്പോയി. സ്റ്റാര്‍ട്ട് മുതല്‍ തന്നെ വേഗത കൈവരിക്കാന്‍ കഴിഞ്ഞില്ല. അവസാന ലാപ്പുകളില്‍ പിടിക്കാമെന്ന് കരുതിയെങ്കിലും അപ്പൊഴേയ്ക്കും എതിരാളികള്‍ വലിയ ലീഡ് എടുത്തുകഴിഞ്ഞിരുന്നു. വല്ലാത്ത സങ്കടവും നിരാശയുമുണ്ട് ഈ പ്രകടനത്തില്‍. അച്ഛനോട് വിവരം പറഞ്ഞിട്ടില്ല. രാത്രി വിളിക്കണം. എന്തു പറയും എന്നറിയില്ല. എങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ മെച്ചപ്പെടണം. പ്രതീക്ഷയുണ്ട്. ഇനി ഒരു ദിവസം കഴിഞ്ഞേ വ്യക്തിഗത മത്സരമുള്ളൂ''- വേദാന്ത് പറഞ്ഞു.

വേദാന്ത് മാധവന്‍ കോച്ച് പ്രദീപിനൊപ്പം

ജൂനിയര്‍ നാഷണലില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും സ്വന്തമാക്കിയ വേദാന്ത് നാലു വര്‍ഷമായി ദുബായിയില്‍ മലയാളിയായ ദേശീയ പരിശീലകന്‍ ദ്രേണാചാര്യ പ്രദീപ്കുമാറിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഉടനെ പഠനവും പരിശീലനവുമായി അമേരിക്കയിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

താരജാഡകളൊന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയാണ് വേദാന്ത് എന്ന് കോച്ച് പ്രദീപ് പറയുന്നു. ''നല്ല ശരീരമാണ്. നല്ല കഴിവുമുണ്ട്. പക്വതക്കുറവാണ് പ്രശ്നം. അതുകൊണ്ടുതന്നെ ചിലപ്പോള്‍ ശ്രദ്ധയും പ്രശ്നമാവും. പിന്നെ താരങ്ങളുടെ കുട്ടികള്‍ നേരിടുന്ന സമ്മര്‍ദം വേദാന്തിനുമുണ്ട്. ഏതെങ്കിലുമൊരു മത്സരം വരുമ്പോള്‍ അമിതാഭ് ബച്ചന്‍ മുതലുള്ളവരുടെ ആശംസകള്‍ വരും. എല്ലാവരും ഉറ്റുനോക്കുകയും ചെയ്യും. ഇത് വലിയ തോതില്‍ സമ്മര്‍ദമാവുന്നുണ്ട്. പിന്നെ മറ്റ് താരങ്ങളുടെ മക്കളുമായുള്ള താരതമ്യവുമെല്ലാം പ്രശ്നങ്ങളാണ്. എങ്കിലും നല്ല രീതിയില്‍ വളര്‍ന്നുവരാവുന്ന ഒരു പ്രതിഭ തന്നെയാണ്.'' - പ്രദീപ് പറഞ്ഞു.

Content Highlights: Deeply disappointed Vedaant Madhavan after 1500 m freestyle performance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented