ഗൂഗിളാണ് ആദ്യ ഗുരു, ഇനി പയറ്റിക്കയറണമെങ്കില്‍ ഒരു കൈ സഹായം വേണം


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്

ജോസ്ന ക്രിസ്റ്റി

ട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വയനാട് വാഴവറ്റക്കാരി ജോസ്ന ക്രിസ്റ്റി ജോസിന്റെ മനസ്സില്‍ ഫെന്‍സിങ് കയറിക്കൂടുന്നത്. മീനങ്ങാടി സെന്റ് പീറ്റേഴ്സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്പോര്‍ട്സില്‍ നല്ല കമ്പമുണ്ട്. അങ്ങനെയാണ് അച്ഛന്‍ തടത്തില്‍ ജോസ് മകളെ സ്പോര്‍ട്സ് കൗണ്‍സിലില്‍ ചേര്‍ക്കുന്നത്. ഓട്ടവും ചാട്ടവുമായി എസ്.കെ. എം.ജെ. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ഫെന്‍സിങ് ടീമിന്റെ സെലക്ഷന്‍ ട്രയല്‍സിനെ കുറിച്ച് കേള്‍ക്കുന്നത്. ഒരു കൈ നോക്കാന്‍ പറഞ്ഞതും ടീച്ചര്‍ തന്നെ.

എന്തിനും തയ്യാറായിരുന്നു ജോസ്ന അന്നേ. അദ്യം ഫെന്‍സിങ് എന്താണെന്ന് പഠിക്കണം. ഗൂഗിളില്‍ നിന്നായിരുന്നു ബാലപാഠങ്ങള്‍. സെലക്ഷന്‍ ട്രയല്‍സിന്റെ കടമ്പ വേഗം കടന്നു. അങ്ങനെ 2009ല്‍ തലശ്ശേരി സായിയില്‍ ഫെന്‍സിറ്റ് താരമായി പരിശീലനത്തിനെത്തി. 2015ല്‍ ദേശീയ ടീമിലും ഇടം നേടി. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി മാറ്റു തെളിയിക്കുകയും ചെയ്തു ജോസ്ന. ഇന്ന് ഇന്ത്യയിലെ മുന്‍നിര ഫെന്‍സിങ് താരങ്ങളില്‍ ഒരാളാണ ഈ വാഴവറ്റക്കാരി.ഒളിമ്പ്യന്‍ ഭവാനി ദേവിയാണ് അന്നും ഇന്നും ജോസ്നയുടെ ഏറ്റവും വലിയ എതിരാളി. ദേശീയ ഗെയിംസിന്റെ സെമിയില്‍ ഇക്കുറി ഭവാനിയെ തന്നെ ജോസ്നയ്ക്ക് എതിരാളിയായി ലഭിച്ചു. ഇക്കുറി തോറ്റെങ്കിലും നേരത്തെ നാലു തവണ ഭവാനി ദേവിയുമായി കൊമ്പുകോര്‍ത്ത ജോസ്നയ്ക്ക് ഒരിക്കല്‍ അവരെ തോല്‍പിച്ച ചരിത്രവുമുണ്ട്. 2017ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍. 15-14 ആയിരുന്നു അന്നത്തെ സ്‌കോര്‍.

ഇന്ന് കണ്ണൂര്‍ എസ്.പി ഓഫീസില്‍ ക്ലര്‍ക്കാണ് ജോസ്ന. ജോലിയുടെ ഷിഫ്റ്റ് അനുസരിച്ച് നിത്യവും തലശ്ശേരിയിലേയക്ക് യാത്ര ചെയ്താണ് പരിശീലനം നടത്തുന്നത്. സായിയിലെ സാഗര്‍ എസ്. ലാഗുവും അഖില അനിലുമാണ് പരിശീലകര്‍. പരിശീലനത്തിനുള്ള കിറ്റ് സായി നല്‍കുമെങ്കിലും അതുകൊണ്ട് മാത്രം ഒരു രാജ്യാന്തര താരമായി വളരാനാവില്ലെന്ന തിരിച്ചറിവുണ്ട് ജോസ്നയ്ക്ക്.

'ഫെന്‍സിങ്ങില്‍ വളരണമെങ്കില്‍ വിദേശ പരിശീലനം നടത്തിയേ തീരൂ. വിദേശത്ത് നിരവധി മത്സരങ്ങളും കളിക്കണം. എന്നാല്‍, സഹായങ്ങളില്ലാതെ ജോലി മാത്രം വച്ച് അത് സാധ്യമല്ല. പരിശീലനത്തിന് സ്പോണ്‍സര്‍ഷിപ്പ് ലഭിക്കാന്‍ ഒരുപാട് പേരെ കണ്ടുനോക്കി. ഒന്നും നടന്നില്ല. ഇന്നും സ്വന്തം കൈയില്‍ നിന്നു കാശെടുത്തുവേണം എവിടെയെങ്കിലും പോവണമെങ്കില്‍.

ഇന്ത്യയുടെ ആദ്യ ഫെന്‍സിങ് ഒളിമ്പ്യനായ ഭവാനി ദേവിയും ഇതുപോലെ തുടക്കകാലത്ത് കഷ്ടപ്പാടുകള്‍ ഏറെ അനുഭവിച്ചയാളാണ്. എന്നാല്‍, ഇന്ന് അവര്‍ക്ക് തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് സ്വകാര്യ സ്പോണ്‍സര്‍മാരില്‍ നിന്നും നിര്‍ലോഭ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അത് ഉപയോഗിച്ചാണ് അവര്‍ നിരന്തരം വിദേശത്ത് പരിശീലനം നടത്തുന്നത്. അതിന്റെ ബലത്തിലാണ് അവര്‍ക്ക് രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് മവര്‍ം നേടാനായതും ടോക്യോ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കാനായതും.' ജോസ്ന പറയുന്നു.

Content Highlights: christy jose josna wins bronze in sabre competition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented