സൗഹൃദത്തേക്കാള്‍ മനോഹരമായ മറ്റൊരു അനുഭവമുണ്ടോ ?


ശൈലജ തമ്പാന്‍പ്രതീകാത്മക ചിത്രം | Photo: Getty Images

വീണ്ടും ഒരു സൗഹൃദ ദിനം കൂടി വന്നെത്തി. കോവിഡ് മഹാമാരിയുടെ ഭീഷണിയിൽ നിന്ന് അല്പം ആശ്വാസം ലഭിച്ചെങ്കിലും അതുണ്ടാക്കിയ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ശാരീരിക അകലം പാലിക്കാനും സാമൂഹിക അകലം പാലിക്കാനുമെമെല്ലാം നാം നിർബ്ബന്ധിക്കപ്പെട്ടപ്പോൾ ഒരർത്ഥത്തിൽ. മാനസിക അകലം പാലിക്കുകയായിരുന്നു നാം .അത്തരം അകൽച്ചകളെ ഇല്ലാതാക്കാൻ ഓൺലൈൻ വഴി നിരവധി സൗഹൃദകൂട്ടായ്മകൾ കൊണ്ട് അതിജീവിക്കാൻ നാം ബോധപൂർവ്വം ശ്രമിച്ചു.

എല്ലാ വർഷവും ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച സൗഹൃദം കൊണ്ടാടാനുള്ള ദിനമായി നാം തെരഞ്ഞെടുത്തപ്പോൾ മറ്റു ചില രാജ്യങ്ങൾ ജൂലായ് 30 നാണ് അത് ആഘോഷിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത വ്യക്തിബന്ധത്തിന്റെ ഒരനിർവ്വചനീയ പ്രവാഹമാണ് സൗഹൃദം. ഹൃദയം ഹൃദയത്തോട് സംവദിക്കുമ്പോൾ സംഭവിക്കുന്ന ഒരു അനുഭൂതി വിശേഷം: നാളിതു വരെ എഴുതപ്പെട്ടതോ വ്യാഖ്യാനിക്കപ്പെട്ടതോ ആയ എല്ലാ നിർവചനങ്ങളും ചേർത്തു വെച്ചാലും അർത്ഥപൂർത്തി തികയാതെ വരുന്ന ഒരാശയ സവിശേഷത അതിനുണ്ട്

" യഥാർത്ഥ സൗഹൃദമില്ലെങ്കിൽ ജീവിതം ഒന്നുമല്ല " എന്ന് റോമൻ തത്ത്വചിന്തകനും ദാർശനികനുമായ സിസറോ അഭിപ്രായപ്പെടുന്നുണ്ട് സൗഹൃദത്തേക്കാൾ മികച്ചതും മനോഹരവുമായ മറ്റൊരു അനുഭവം ഈ ലോകത്തിലില്ലെന്ന് തന്നെ പറയേണ്ടിവരും. കാരണം മാനവരാശി വളർന്നു വികസിച്ചത് നല്ല സുഹൃത്തുക്കൾ സൃഷ്ടിച്ച നല്ല സൗഹ്യദത്തിന്റെ, സ്നേഹബന്ധത്തിന്റെ കെട്ടുറപ്പിലാണ്.

" എല്ലാവരുടെയും സുഹൃത്ത് ആരുടെയും സുഹൃത്തല്ല " എന്ന അരിസ്റ്റോട്ടിലിന്റെ വാക്കുകൾ ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്. നല്ല സുഹൃത്താവാൻ എല്ലാവർക്കും കഴിയില്ല എന്നും നല്ല സുഹൃത്ത് എന്നാൽ പരസ്പരധാരണയുടെയും ആഴത്തിലുള്ള സ്നേഹ ബന്ധത്തിന്റെയും മന:സാക്ഷി സൂക്ഷിപ്പുകാരനായിരിക്കുമെന്നും, അങ്ങനെയുള്ള ഒരു പാട് പേർ അസാധ്യമാണെന്നും ഒക്കെ ഉള്ള അർത്ഥ വ്യാപ്തി ഉണ്ട് ആ വാക്യത്തിന്.

സൗഹൃദങ്ങൾ ഫ്രണ്ട്ഷിപ്പ് ആക്കി മാറ്റി ആഘോഷങ്ങളുടെ പെരുമഴക്കാലം തന്നെ സൃഷ്ടിക്കുകയാണല്ലോ നാമിന്ന്. കേവലം ദിനാചരണങ്ങൾ നിറഞ്ഞ വർഷത്തിലെ ഒരു ദിവസം എന്ന നിലയിൽ മാത്രമല്ല ഈ ദിനത്തെ നോക്കിക്കാണുന്നത്. ക്രമാതീതമായി വർദ്ധിക്കുന്ന സുഹൃത്തുക്കളുടെ എണ്ണം കൂട്ടി കൂട്ടി താരപദവി കൂടി ആഗ്രഹിക്കുന്നുണ്ട് പുതുതലമുറ. എല്ലാ അതിർവരമ്പുകളെയും മായ്ച്ചുകളഞ്ഞു കൊണ്ട് പുതിയ രീതിഭേദങ്ങളോടെ കഥയായും കവിതയായും സംഗീതമായും പെയ്തിറങ്ങുന്ന സന്ദേശ വാക്യങ്ങൾ ഈ ദിനത്തെ കൂടുതൽ ഭാവസാന്ദ്രമാക്കുന്നു

ഫെയ്സ്ബുക്ക്, വാട്സപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമ ശൃംഖലയിലൂടെ സുഹൃത്തുക്കളെ ഏറെ കൗതുകകരമായി അപ്ഡേറ്റാക്കുന്ന കാഴ്ചക്കാണ് ഈ കാലം സാക്ഷ്യം വഹിക്കുന്നത്. ഷെയറും ലൈക്കും കൂട്ടി ബന്ധം ദൃഢമാക്കാമെന്ന ന്യൂജെൻധാരണകൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി. ഒന്നും അറിയാതെയല്ല ഈ ധാരണ മറിച്ച് ആഘോഷങ്ങളുടെ അടിപൊളി ഫ്രീക്കൻ ആവാൻ ഇങ്ങനെ തന്നെ വേണമെന്ന നിർബ്ബന്ധം ഉള്ളതുകൊണ്ടാണ്. എന്നാൽ ഉപരിപ്ലവമായ, പൊള്ളയായ സൗഹൃദങ്ങളുടെ ഈ തലനാരിഴക്കണ്ണികൾക്ക് ആയുസ്സും ആരോഗ്യവും കുറവെന്ന് തന്നെയാണ് പൊതു അഭിപ്രായവും.

മത്സരാധിഷ്ഠിത ലോകത്ത് ജോലിയിലായാലും ,ബിസിനസ്സിലായാലും ,പഠനരംഗത്തായാലും ഓരോ മനുഷ്യനും നിരവധി മാനസിക സമ്മർദ്ദങ്ങൾക്ക് അടിപ്പെടുന്നുണ്ട് ഇതിൽ നിന്നെല്ലാം രക്ഷിക്കാൻ ആത്മാർത്ഥമായ നമ്മുടെ സുഹൃദ്ബന്ധങ്ങൾക്ക് കഴിയും. ജീവിതത്തോടുള്ള വിരക്തി, കടുത്ത വിഷാദം, ആത്മഹത്യാപ്രവണത എന്നിവ കുട്ടികളിൽ പോലും വർദ്ധിച്ചു വരുന്ന കാലത്ത്ഏറെ ആശങ്കകളും, ചില ഓർമ്മപ്പെടുത്തലുകളുമാണ് ഈ സൗഹൃദ ദിനം പങ്കുവെയ്ക്കുന്നത്.

വീടുയരും മുമ്പേ മതിലുയരുന്നു
വീട്ടുകാരനെ കാണും മുമ്പേ
നായ കുരച്ചു ചാടുന്നു
നാമിങ്ങനെ വികസിച്ചാൽ
നാളെ നാമെന്താവും

എന്ന ഈ കവിത നിലവിലെ സാമൂഹികബന്ധത്തിന്റെ അയൽപക്ക സൗഹൃദത്തിന്റെ യഥാർത്ഥചിത്രം നമുക്ക് തരുന്നുണ്ട്

സാമൂഹ്യഘടനയിൽ സംഭവിച്ച പരിണാമം പരമ്പരാഗതമായി നിലനിന്നിരുന്ന കുടുംബ ഘടനയ്ക്ക് മാറ്റമുണ്ടാക്കുകയും അണുകുടുംബത്തിലേയ്ക്ക് വ്യക്തിയെ ചേക്കേറാൻ പ്രേരിപ്പിക്കുകയും ചെയ്തത് സ്വാഭാവികം. അവിടെ ഓരോ വ്യക്തിയും സ്വതന്ത്രനാവുകയും ഒറ്റപ്പെടുകയും ചെയ്തപ്പോഴാണ് പ്രശ്നങ്ങൾ രൂപം കൊള്ളുന്നത്. സങ്കീർണ്ണമായ ഈ ചുറ്റുപാടിലാണ് ആത്മാര്‍ഥമായ സൗഹൃദങ്ങൾ മുമ്പെന്നത്തേക്കാളും പ്രസക്തമാവുന്നത്. അത്തരമൊരു സുഹൃത്തിന്റെ ഇടപെടലുകൾ ജീവിതം സുഖകരമാക്കാൻ ഏവരെയും സഹായിക്കും.

മറ്റൊരാളുമായി അനുകൂലമായ വ്യക്തിബന്ധം നിലനിർത്തുന്നതും പ്രതികൂല ബന്ധങ്ങൾ ഒഴിവാക്കുന്നതുമെല്ലാം അതാത് വ്യക്തിയിൽ നിക്ഷിപ്തമായ കാര്യങ്ങളാണ്. എന്നാൽ ശരിയായ ആശയവിനിമയ ശേഷി, വിമർശനാത്മക ചിന്ത, യുക്തി ചിന്ത, സര്‍ഗ്ഗാത്മക ചിന്ത, തീരുമാനമെടുക്കാനുളള കഴിവ്, പ്രശ്നപരിഹാരശേഷി, വൈകാരികമായ പൊരുത്തപ്പെടൽ ,മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഇങ്ങനെ നിരവധി ഘടകങ്ങൾ നല്ല വ്യക്തിബന്ധങ്ങൾ ഉണ്ടാക്കാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും നമ്മെ സഹായിക്കും.

ജാതി മത ലിംഗ വ്യത്യാസമില്ലാതെ കാലദേശ വർഗ്ഗ വ്യത്യാസമില്ലാതെ രൂപപ്പെടുന്ന സൗഹൃദങ്ങളെ നമുക്ക് പ്രോൽസാഹിപ്പിക്കാം. അതുവഴി ആരോഗ്യപൂർണ്ണമായ മനസ്സ് കാത്തു സൂക്ഷിക്കാം അങ്ങനെ ഈ ദിനം അർത്ഥപൂർണ്ണമാക്കാം. വിശ്വമാനവികതയുടെ സന്ദേശമുയർത്താൻ കഴിയുംവിധം അത് വിപുലമാക്കണം. ഒരേ സൂര്യനു കീഴിൽ , ഒരേ ലോകത്ത് ,ഒരേ വായുശ്വസിച്ച് ഒരേ വെള്ളം കുടിച്ചു ജീവിക്കുന്ന നമുക്കിടയിൽ ഹ്യദയം കവരുന്ന സൗഹൃദങ്ങൾ എമ്പാടും രൂപം കൊള്ളട്ടെ. നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ നല്ല സുഹൃത്ബന്ധങ്ങളുടെ എത്രയെത്ര മാതൃകകളാണ് നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ കാലവും കടന്നുപോവും പക്ഷേ നല്ല സൗഹൃദങ്ങൾ അനശ്വരമായി നിൽക്കുക തന്നെ ചെയ്യും. അങ്ങനെയെങ്കിൽ എല്ലാ നല്ല സുഹൃത്തുക്കൾക്കും ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ .

(പുരോഗമന കലാസാഹിത്യസംഘം വനിതാ സാഹിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ് ലേഖിക)

Content Highlights: national friendship day 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented