കണ്ണുവേദന, തലവേദന, കാഴ്ചമങ്ങൽ; അറിയാം കംപ്യൂട്ടർ വിഷൻ സിൻഡ്രമിനെ


Representative Image | Photo: Gettyimages.in

ണ്ണിനുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്ക് മിക്കവരും വലിയ പ്രാധാന്യം കൊടുക്കുന്നില്ല. കുട്ടികൾ പരാതിപ്പെട്ടാൽത്തന്നെ കൂടുതൽ സമയം സ്‌ക്രീനിൽ നോക്കിയിരിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് എന്നു പറഞ്ഞ് രക്ഷിതാക്കൾ ഒഴിവാക്കുന്നു. ഇക്കാര്യത്തിൽ ശരിയായ സമയത്ത് ചികിത്സ തേടാതിരിക്കുന്നത് അപകടമാണ്.

കംപ്യൂട്ടർ വിഷൻ സിൻഡ്രോം



ദീർഘനേരം കംപ്യൂട്ടർ സ്ക്രീനുകൾ ഉപയോ​ഗിക്കുമ്പോൾ കണ്ണിലും കാഴ്ചയിലും ഉണ്ടാകുന്ന അസ്വസ്ഥത. കണ്ണുവേദന. തലവേദന, കാഴ്ചമങ്ങൽ, കണ്ണെരിച്ചിൽ, കണ്ണ് വരളുക എന്നിവ ലക്ഷണങ്ങൾ. കണ്ണിന്റെ പേശികൾക്ക് ഉണ്ടാവുന്ന ക്ഷീണവും നനവ് കുറയുന്നതുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്.

  • തുടർച്ചയായി സ്‌ക്രീനിൽ നോക്കിയിരിക്കരുത്. ഒരു മിനിറ്റിൽ 16 മുതൽ 20 തവണ വരെ കൺപോളകൾ ചിമ്മും. സ്‌ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുമ്പോൾ കണ്ണിമ ചിമ്മുന്നത് കുറയും. ഇത് കണ്ണുകൾ വരളാൻ കാരണമാകും.
  • ഉപകരണങ്ങൾ വെക്കുന്ന ഉയരം ശ്രദ്ധിക്കണം. കട്ടിലിൽ കിടന്നും കസേരയിൽ ചാരിക്കിടന്നും സ്‌ക്രീനിലേക്ക് നോക്കരുത്.
  • ഓരോ 20 മിനിറ്റിനിടയിലും 20 അടി പിറകോട്ടു മാറി 20 തവണ കണ്ണടച്ച് തുറക്കുക. കണ്ണിന്റെ ആയാസം കുറയ്ക്കാനാണിത്.
  • മുറിയിലെ വെളിച്ചം വളരെ പ്രധാനം. വെളിച്ചം കുറവുള്ള മുറി ഓൺലൈൻ പഠനത്തിന് തിരഞ്ഞെടുക്കരുത്. പിന്നിൽ നിന്നോ മുന്നിൽ നിന്നോ ഉള്ള വെളിച്ചം നല്ലതല്ല. ഇരിപ്പിടത്തിന്റെ വശങ്ങളിൽനിന്ന് സ്‌ക്രീനിലേക്ക് വെളിച്ചം എത്തുന്നതാണ് ശരിയായ രീതി.
  • നാലു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അര മണിക്കൂറും എട്ടു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറുമാണ് ആരോഗ്യപ്രദമായ ഓൺസ്‌ക്രീൻ സമയം.
  • തുടർച്ചയായി ഒരേ ഇടത്തേക്കു തന്നെ നോക്കിയിരിക്കുന്നത് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും. ഇടയ്ക്കിടെ ദൃഷ്ടി മാറ്റുക. നല്ല വെളിച്ചമുള്ളിടത്തേക്കും പച്ചപ്പുള്ളിടത്തേക്കും നോക്കുക. ക്ഷീണം അനുഭവപ്പെടുമ്പോൾ ഇത്‌ ആവർത്തിക്കണം.
  • സ്‌ക്രീനിലെ അക്ഷരങ്ങൾ തീരെ ചെറുതാവരുത്.
  • പേശികളുടെ ആയാസം കുറയ്ക്കാൻ ഇരിക്കുന്ന മുറിയുടെ പുറത്തേക്കു നോക്കി കാണുന്ന വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് കണ്ണിന്റെ പേശികൾക്ക് വഴക്കം നൽകും.
  • കണ്ണിനാവശ്യമായ എല്ലാ വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ദീപ എം.ജി.
നേത്രരോഗ വിദഗ്ദ്ധ
കളമശ്ശേരി മെഡിക്കൽ കോളേജ്

Content Highlights: what is computer vision syndrome, national eye donation fortnight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented