നിസ്സാരലക്ഷണങ്ങളോടെയാവും കുഞ്ഞുങ്ങളിലെ കാഴ്ചക്കുറവിന്റെ തുടക്കം; ശ്രദ്ധിക്കാം ഇവ


Representative Image | Photo: Gettyimages.in

കുഞ്ഞിനെ കൺമണിയെന്നു സ്‌നേഹത്തോടെ വിളിക്കാറുണ്ട് നമ്മൾ. അവരുടെ കണ്ണിന്റെ കരുതലിലും ഇതേ സ്‌നേഹം കാണിക്കാൻ മറക്കരുത്.

കുഞ്ഞ് ജനിക്കുമ്പോഴേ തുടങ്ങണം കണ്ണിന്റെ പരിചരണവും. നവജാതശിശുക്കൾക്ക് മുതിർന്നവരുടെ അത്ര കാഴ്ചശക്തി ഉണ്ടാവില്ല. പക്ഷേ പിറന്നുവീഴുമ്പോൾതന്നെ അവർ അനങ്ങുന്ന വസ്തുവിനെ നോക്കിത്തുടങ്ങണം. വളർച്ചക്കനുസരിച്ച് കാഴ്ചശക്തി മെച്ചപ്പെട്ടുകൊണ്ടിരിക്കും.

ഒരു വയസ്സാവുമ്പോഴേക്കും മുതിർന്നവരുടെ അത്രയും കാഴ്ചശക്തി ഉണ്ടാകും. ഒന്നരമാസമാവുമ്പോഴേക്ക് അമ്മയുടെ മുഖത്തേക്ക് കുഞ്ഞ് കണ്ണുറപ്പിച്ചുതുടങ്ങും. ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ കാഴ്ചശക്തിക്ക് തകരാറുണ്ടോ എന്ന് പരിശോധിക്കണം.

കണ്ണിലെ പഴുപ്പ്

പിറന്നുവീഴുമ്പോഴേ ചിലപ്പോൾ കുഞ്ഞിന്റെ കണ്ണിൽനിന്ന് മഞ്ഞകലർന്ന ദ്രാവകം വരുന്നത്് കാണാം. ഇങ്ങനെ വന്നാൽ അണുവിമുക്തമായ പഞ്ഞിയോ മൃദുവായ തുണിയോ കൊണ്ട് കണ്ണ് വൃത്തിയാക്കിക്കൊടുക്കണം. ഒരു കണ്ണ് തുടച്ച തുണികൊണ്ട് മറ്റേ കണ്ണിൽ തുടയ്ക്കാതിരിക്കുക. കുളിപ്പിക്കുമ്പോൾ ശുദ്ധജലം ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണുകൾ കഴുകുന്നതും നല്ലതാണ്.

ആദ്യമാസങ്ങളിൽതന്നെ ഒരു കണ്ണിന് ഇടയ്ക്കിടയ്ക്ക് കൺപീളപോലെ വരുന്നതുകാണാം. കണ്ണിൽനിന്ന് മൂക്കിലേക്കുള്ള നാളം വികസിക്കാത്തതിനാൽ കണ്ണുനീർ കെട്ടിക്കിടന്ന് അവിടെ സൂക്ഷ്മാണുക്കൾ വളരുന്നതാണ് ഇതിന് കാരണം. പഴുപ്പ് കണ്ടാൽ ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ ഉപയോഗിക്കാം. കുളിപ്പിക്കുമ്പോഴും മറ്റും മൂക്കിന്റെ വശങ്ങളിൽ തടവുന്നതും നല്ലതാണ്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതൽ കാണുന്നത്. ഇതിനുശേഷവും പ്രശ്‌നം തുടരുന്നുണ്ടെങ്കിൽ നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.

കൺകുരു ഉണ്ടാവുക, പൊടിവീഴുക, കണ്ണ് ചൊറിച്ചിൽ എന്നിവയൊക്കെ കുഞ്ഞുങ്ങളിൽ പതിവായി കാണുന്ന പ്രശ്‌നങ്ങളാണ്. ഇവയൊന്നും ഒട്ടും പേടിക്കേണ്ടതില്ല. വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ഈ പ്രശ്‌നങ്ങൾ കടന്നുപോവും. കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങിക്കൊടുക്കുമ്പോഴും കണ്ണിന്റെ കാര്യത്തിലൊരു ശ്രദ്ധ വേണം. കൂർത്തമുനകളും അരികുകളുമുള്ള കളിപ്പാട്ടംകൊണ്ട് കണ്ണിന്റെ അകത്ത് മുറിവുണ്ടാവാമെന്ന് മറക്കേണ്ട.

കാഴ്ചക്കുറവ് കാണാതെ പോവരുത്

നിസ്സാരലക്ഷണങ്ങളോടെയാവും കുഞ്ഞുങ്ങളിലെ കാഴ്ചക്കുറവിന്റെ തുടക്കം. കളിപ്പാട്ടങ്ങൾക്കായി ആവശ്യത്തിലധികം തപ്പിത്തടയുന്നുണ്ടെങ്കിൽ അവന്റെ മേൽ ഒന്നുകണ്ണുവെക്കണം. നടക്കുമ്പോൾ തട്ടിത്തടഞ്ഞു വീഴുന്നതും കാഴ്ചക്കുറവിന്റെ ലക്ഷണമാവാം.സ്‌കൂളിലൊക്കെ പോയിത്തുടങ്ങുമ്പോൾ ടീച്ചർ ബോർഡിലെഴുതുന്നത് വായിക്കാനുള്ള പ്രയാസം, പുസ്തകം അകലത്തിൽ പിടിച്ച് വായിക്കുന്ന ശീലം, അടുത്ത് പിടിച്ച് വായിക്കുന്നത്, അക്ഷരങ്ങളും വരികളും വളഞ്ഞിരിക്കുന്നതായി പറയുക എന്നിവയൊക്കെ കണ്ടാലും ശ്രദ്ധിക്കണം. വായിക്കുമ്പോൾ കണ്ണുവേദന, കണ്ണുനീർ വരിക, തലവേദന എന്നിവയും കാഴ്ചക്കുറവിന്റെ ലക്ഷണങ്ങളാവാം. ഈ തകരാറുകൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങണം.

ആവശ്യമായ പോഷകാഹാരം കിട്ടിയില്ലെങ്കിലും കുഞ്ഞിന്റെ കാഴ്ചക്ക് പ്രശ്‌നങ്ങളുണ്ടാവാം. ചില കുട്ടികൾക്ക് വൈകുന്നേരമാവുമ്പോൾ കാഴ്ച മങ്ങുന്നതായി തോന്നും. വിറ്റാമിൻ എ.യുടെ അഭാവം ഭക്ഷണത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണിത്. വിറ്റാമിൻ എ.യുടെ കലവറയായ നെല്ലിക്ക, കാരറ്റ്, ബ്രൊക്കോളി, പപ്പായ, മാങ്ങ എന്നിവയൊക്കെ കഴിക്കാൻ കുഞ്ഞിനെ ശീലിപ്പിക്കുകയാണ് ഉത്തമപരിഹാരം.

കാഴ്ചശക്തി പരിശോധിക്കാം

കുഞ്ഞിന്റെ കാഴ്ചശക്തി വളരെ നേരത്തെത്തന്നെ പരിശോധിപ്പിച്ച് തുടങ്ങണം. അതിന്് അക്ഷരങ്ങൾ എഴുതിത്തുടങ്ങുന്നതുവരെയോ വായിച്ചുതുടങ്ങുന്നതുവരെയോ കാത്തിരിക്കേണ്ടതില്ല, കാരണം മൂന്നുവയസ്സാവുമ്പോഴേക്കും കുഞ്ഞുങ്ങളിൽ കാഴ്ചത്തകരാറുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

കോങ്കണ്ണ്, ഹ്രസ്വദൃഷ്ടി,ദീർഘദൃഷ്ടി തുടങ്ങിയവയൊക്കെ ഈ സമയത്തേ കണ്ടെത്താം. ഹ്രസ്വദൃഷ്ടിയുള്ള കുഞ്ഞുങ്ങൾക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവും. പക്ഷേ അകലെയുളളവയുടെ കാഴ്ച മങ്ങിയിരിക്കും. അനുയോജ്യമായ കണ്ണട ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനുനേരെ വിപരീതമായ അവസ്ഥയാണ് ദീർഘദൃഷ്ടി. ഈ പ്രശ്‌നം കുഞ്ഞ് വളർന്നുവരുന്നതിനനുസരിച്ച് കുറഞ്ഞുവരാറുണ്ട്. കുട്ടികളിൽ ഏറ്റവും സാധാരണമായ മറ്റൊരു നേത്രവൈകല്യമാണ് കോങ്കണ്ണ്. ഇത് ആറുമാസത്തിനുശേഷവും തുടരുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം.

Content Highlights: national eye donation fortnight, newborn eye care


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented