കണ്ണിന് മുറിവുകൾ പറ്റിയാൽ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ പുരട്ടരുത്


Representative Image | Photo: Gettyimages.in

കണ്ണില്‍ പൊടി പോയാല്‍

നന്നായി ഇമവെട്ടുക. അപ്പോള്‍ കണ്ണിലെ നനവ് കൂടി പൊടി സ്വാഭാവികമായി നീങ്ങും. എന്നിട്ടും കരട് തങ്ങിനില്‍ക്കുകയാണെങ്കില്‍ നേത്രരോഗ വിദഗ്ധനെ കാണണം.ചീളുകളോ മറ്റോ തെറിച്ചാല്‍

വെല്‍ഡിങ് പോലുള്ള ജോലിക്കിടയില്‍ ലോഹത്തരികള്‍ കണ്ണിലേക്ക് തെറിക്കാറുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അവ കണ്ണിന്റെ പ്രതലത്തിലോ കൃഷ്ണമണിയിലോ തറച്ച് മുറിവുകളുണ്ടാകാനും അണുബാധയുണ്ടാകാനും ഇടയുണ്ട്. ആ സമയത്ത് വേദനയോ മറ്റു പ്രശ്‌നങ്ങളോ ഇല്ലെന്ന് കരുതി അവഗണിക്കരുത്. ഉടന്‍ തന്നെ നേത്രരോഗ വിദഗ്ധരെ കാണണം.

രാസവസ്തുക്കള്‍ വീണാല്‍

ചുണ്ണാമ്പോ മറ്റു രാസവസ്തുക്കളോ കണ്ണില്‍ വീണാല്‍ ഉടന്‍ കണ്ണിലേക്ക് ധാരയായി വെള്ളം ഒഴിക്കുക. കണ്ണ് തിരുമ്മരുത്. തുടര്‍ന്ന് എത്രയും വേഗം നേത്രരോഗ വിദഗ്ധരുടെ അടുത്ത് എത്തിക്കുക.

പ്രാണികള്‍ വീണാല്‍

ബൈക്കിലും മറ്റും പോകുമ്പോള്‍ കണ്ണില്‍ ചെറിയ പ്രാണികള്‍ വീഴാറുണ്ട്. ഉടന്‍ കണ്ണിന് എരിച്ചിലും മറ്റും ഉണ്ടാകാം. ബൈക്ക് സുരക്ഷിതമായി നിര്‍ത്തി ഒരു കണ്ണാടിയുപയോഗിച്ച് പ്രാണി വീണ കണ്ണ് പരിശോധിക്കുക. കണ്‍പോളയുടെ താഴെയോ മറ്റോ പ്രാണി പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കില്‍ നല്ലവണ്ണം ഇമവെട്ടുക. അപ്പോള്‍ പ്രാണി നീങ്ങിയേക്കാം. തുടര്‍ന്ന് ധാരാളം വെള്ളമൊഴിച്ച് കണ്ണ് കഴുകുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കണ്ണ് തിരുമ്മരുത്. തിരുമ്മിയാല്‍ കൃഷ്ണമണിക്കും കണ്ണിന്റെ പ്രതലത്തിനും പോറലേല്‍ക്കാനിടയുണ്ട്.
  • തുണിയോ ബഡ്‌സോ മറ്റോ ഉപയോഗിച്ച് കരടുനീക്കാന്‍ ശ്രമിക്കരുത്.
  • കണ്ണില്‍ എന്തെങ്കിലും മുറിവേറ്റാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ പുരട്ടരുത്. അശാസ്ത്രീയമായ രീതികള്‍ അന്ധതയ്ക്ക് കാരണമാകും.
  • കണ്ണില്‍ പൊടിവീണാലോ മുറിവേറ്റാലോ മുലപ്പാല്‍, മറ്റ് പച്ചമരുന്നുകള്‍ എന്നിവ ഒഴിക്കരുത്.
  • ഒരാള്‍ കണ്ണില്‍ ഒഴിക്കുന്ന മരുന്ന് മറ്റൊരാള്‍ ഉപയോഗിക്കരുത്.
  • കുട്ടികളുടെ കണ്ണിനാണ് പ്രശ്‌നമെങ്കില്‍ വേഗം ഡോക്ടറുടെ അടുത്തെത്തിക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.സനിത സത്യന്‍
കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റ്
വെട്ടം ക്ലിനിക്, മുളന്തുരുത്തി

Content Highlights: national eye donation fortnight, eye health, eye care


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented