ശ്രിയ ശരൺ ഗോവ ബീച്ചിൽ | Photo: Instagram/ shriya saran
മകളോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ് നടി ശ്രിയ ശരണ്‍. ഗോവയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ ശ്രിയയോടൊപ്പം മകള്‍ രാധയുമുണ്ടായിരുന്നു. ബീച്ചില്‍ നിന്ന് രാധയോടൊപ്പമുള്ള ചിത്രങ്ങളും ശ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
രാധയ്ക്കൊപ്പം പിങ്ക് നിറത്തിലുള്ള സിം സ്യൂട്ടിലായിരുന്നു ശ്രിയ ഗോവന്‍ ബീച്ചില്‍ ഉല്ലസിച്ചത്. ഭര്‍ത്താവ് ആന്‍ഡ്രേയ കൊശ്ചീവും ഒപ്പമുണ്ടായിരുന്നു. ശ്രിയയുടെ വിവിധ ഭാവങ്ങള്‍ ക്യാമറയിലാക്കിയത് ആന്‍ഡ്രേയ കൊശ്ചീവാണ്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ശ്രിയയുടെ മകള്‍ രാധയുടെ ഒന്നാം പിറന്നാള്‍. റഷ്യന്‍ സ്വദേശിയായ കൊശ്ചീവുമായുള്ള ശ്രിയയുടെ വിവാഹം 2018 മാര്‍ച്ചിലാണ് നടന്നത്. പിന്നീട് ശ്രിയ സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. 2017-ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമപുത്രയക്ക് ശേഷമാണ് താരം സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്.
ഈ ഇടവേളകളിലെല്ലാം ശ്രിയ കുടുംബത്തോടൊപ്പം യാത്രകളിലായിരുന്നു. തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പമെത്തിയ ശ്രിയയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
Content Highlights: shriya saran enjoys holiday in goa with daughter radha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..