കൂലിപ്പണിയെടുത്ത് പഠിപ്പിച്ച അമ്മയ്ക്കായി മക്കൾ ഒരുക്കിയ കുടുംബവായനശാല


പ്രശാന്ത് പാലേരി

പുസ്തകങ്ങളും വായനശാലയുമാണ് സമൂഹത്തിനുള്ള തങ്ങളുടെ നിക്ഷേപമെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണിവർ

മുയിപ്പോത്തൊരുക്കിയ 'എഴുത്തും വായനയും' സാംസ്കാരിക നിലയത്തിൽ കെ.വി ശശിയും വി.ആർ ഷൈലജയും

മ്മയ്ക്കായി അക്ഷരങ്ങളാൽ തീർത്തൊരു സ്മാരകം. മനസ്സുകളിലും നാട്ടുവഴികളിലും അറിവിന്റെ പ്രകാശംപരക്കാൻ മനോഹരമായ ഒരു സാംസ്കാരികകേന്ദ്രം. മുയിപ്പോത്തെ റിട്ട. അധ്യാപകദമ്പതിമാരായ കെ.വി. ശശിയും വി.ആർ. ഷൈലജയും തങ്ങളുടെ സ്നേഹോപഹാരമായി നാടിന് സമർപ്പിച്ചിരിക്കുകയാണ്‌ ഈ കേന്ദ്രം.

അമ്മ ദേവകി കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് മക്കളെയൊക്കെ വിദ്യാഭ്യാസം ചെയ്യിച്ചത്. അമ്മയുടേതായി കിട്ടിയ സ്ഥലത്ത് അവരുടെ ഓർമയ്ക്കായി സ്മാരകമൊരുക്കുമ്പോൾ സമൂഹത്തിന് അറിവുപകരുന്നതാകണമെന്ന താത്പര്യത്തിലാണ് ഇത്തരമൊരു ‘കുടുംബ വായനശാല’ ഒരുക്കിയതെന്ന് കെ.വി. ശശി പറഞ്ഞു.

പുസ്തകങ്ങളും വായനശാലയുമാണ് സമൂഹത്തിനുള്ള തങ്ങളുടെ നിക്ഷേപമെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണിവർ. ലക്ഷങ്ങൾ വിലവരുന്ന സ്ഥലത്ത് പത്തുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ‘എഴുത്തും വായനയും’ എന്നപേരിൽ ഒരു സാംസ്കാരികനിലയം ഒരുക്കിയത്. പൊതു ഇടങ്ങൾ നാടിന് എത്രതന്നെ പ്രധാനമാണെന്ന് ഇതിനൊപ്പം ഇവർ ഓർമിപ്പിക്കുന്നു.

കെ.വി. ശശി മാഷ് പ്രധാനാധ്യാപകനായി ജോലിചെയ്തിരുന്ന പൈങ്ങോട്ടായി ജി.എൽ.പി. സ്കൂളിലുമുണ്ടായിരുന്നു കുട്ടികൾക്കായി ഒരു ലൈബ്രറി. വിരമിച്ചശേഷം, നാടിനും അങ്ങനെയൊരു ലൈബ്രറി വേണമെന്ന ആഗ്രഹത്തിൽ, സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലംതന്നെ അതിനായി ഉപയോഗിക്കാൻ മാഷ് തീരുമാനിക്കുകയായിരുന്നു. ഷൈലജ ടീച്ചറും മക്കളായ ഖത്തറിലുള്ള ശ്രീപ്രസാദും അയർലൻഡിലുള്ള ലെനീഷും അതിനൊപ്പം നിന്നതോടെ ആ സ്വപ്നം വേഗം യാഥാർഥ്യമായി. സതീശൻ പൈങ്ങോട്ടായിയുടെ രൂപകല്പനയിൽ അത് കൂടുതൽ ആകർഷകമായി. കേന്ദ്രം നാടിനായി സമർപ്പിക്കാൻ സാഹിത്യകാരനായ എം. മുകുന്ദനുമെത്തി.

നേരത്തേതന്നെ നാട്ടിൽ കെ.വി. ശശിയും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ജനകീയസാംസ്കാരികവേദിക്ക് രൂപംനൽകി പ്രവർത്തിച്ചിരുന്നു. വ്യത്യസ്ത വീക്ഷണങ്ങളുള്ളവരുടെയെല്ലാം കൂട്ടായ്മയായിരുന്നു അത്. വീട്ടുമുറ്റങ്ങളെ അവർ സാഹിത്യചർച്ചകളാലും സംഗീതവിരുന്നുകളാലും സംവാദാത്മകമാക്കി. അതിന്റെ തുടർച്ചയായിട്ടായിരുന്നു സാംസ്കാരികകേന്ദ്രമെന്ന സ്വപ്നം. ആഴ്ചയിൽ മൂന്നുദിവസം വൈകീട്ട് പുസ്തകങ്ങൾ നൽകാൻ ലൈബ്രറിയിൽ മാഷും ടീച്ചറുമെത്തും. 3000-ത്തിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. വനിതാപ്രവർത്തകർ വീടുകളിൽ പുസ്തകമെത്തിച്ചും നൽകുന്നു.

കുട്ടികളുടെ പഠനത്തിനും ഗവേഷണത്തിനുമൊക്കെയുള്ള ഒരു കേന്ദ്രമായി വളർത്തിയെടുക്കുകയാണ് അണിയറപ്രവർത്തകരുടെ സ്വപ്നം. കോഴിക്കോട് സാംസ്കാരികവേദിയുടെ സെക്രട്ടറികൂടിയാണ് ഇദ്ദേഹം.

Content Highlights: library built for mother, mothers day, tribute to mother

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented