മാറ്റത്തിന്റെ വഴികൾ ഒപ്പിയെടുത്ത് മുന്നേറുന്ന മലയാള സിനിമ, അതേ പാതയിൽ സ‍ഞ്ചരിക്കാൻ മോൺസ്റ്ററും


കോവിഡിന് ശേഷം ന്യൂനോർമൽ യുഗത്തിൽ ഒടിടി ശക്തമായ സാന്നിധ്യമായതോടെ അന്യഭാഷാ ചിത്രങ്ങൾ പോലെ തന്നെ ലോകത്താകമാനമുള്ള സിനിമാ പ്രേമികൾ മലയാള സിനിമകൾ കൂടി കാണാനും വിലയിരുത്തുവാനും കയ്യടിക്കുവാനും തുടങ്ങിയിരിക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യമാണ്.

മോൺസ്റ്ററിൽ മോഹൻലാൽ | ഫോട്ടോ: www.facebook.com/ActorMohanlal/photos

ഈയടുത്തായി മലയാള സിനിമ സഞ്ചരിക്കുന്നത് വളരെ വ്യത്യസ്ഥമായ പാതയിലൂടെയാണ്. മുമ്പേ പോയവരുടെ പാത അന്ധമായി പിന്തുടരാതെ മാറുന്ന ലോകത്തിൻറേയും മനുഷ്യരുടേയും ജീവിതവും ജീവിത പരിസരങ്ങളും സിനിമിയിലൂടെ അവതരിപ്പിക്കാൻ പുതിയ തിരക്കഥാകൃത്തുക്കളും സംവിധായകരും താരങ്ങളും ശ്രമങ്ങൾ നടത്തുന്നുണ്ട്. മലയാള സിനിമയുടെ സ്ഥിരം രീതികളിൽ നിന്നെല്ലാം മാറി ചിന്തിക്കാനും പരീക്ഷണങ്ങൾ ആണെങ്കിൽക്കൂടി അത് പ്രേക്ഷകരിലേക്ക് എത്തിച്ച് വിജയം വരിക്കാനും തുടങ്ങിയിരിക്കുന്നു.

ക്ലീഷേ സീനുകളും ഷോട്ടുകളും സംഭാഷണങ്ങൾ ആയാൽ പോലും കണ്ടു മടുത്തു തുടങ്ങിയ പ്രേക്ഷകർ ഇത്തരം പരീക്ഷണ ചിത്രങ്ങൾ കയ്യോടെ സ്വീകരിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. കഥയിലെ വ്യത്യസ്തത, സംവിധാനത്തിലെ വേറിട്ട രീതികൾ, സ്വാഭാവികമായ അഭിനയം, കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ ഉൾപ്പെടെ പതിയുന്ന ക്ലോസപ്പ് ഷോട്ടുകൾ ഉൾപ്പെടെ മനോഹരമായി ഒപ്പിയെടുക്കുന്ന സിനിമാട്ടോഗ്രാഫിയുടെ ശക്തമായ സ്ഥാനം, സംഗീതത്തിലും പശ്ചാത്തല സംഗീതത്തിൽ പോലുമുള്ള നൂതനമായ കണ്ടെത്തലുകൾ എന്നിവയൊക്കെ സമീപ കാലത്തു മലയാള സിനിമാ മേഖലയിൽ പരിണാമം സംഭവിക്കുന്നു എന്നതിനുള്ള തെളിവുകളാണ്.കോവിഡിന് ശേഷം ന്യൂനോർമൽ യുഗത്തിൽ ഒടിടി ശക്തമായ സാന്നിധ്യമായതോടെ അന്യഭാഷാ ചിത്രങ്ങൾ പോലെ തന്നെ ലോകത്താകമാനമുള്ള സിനിമാ പ്രേമികൾ മലയാള സിനിമകൾ കൂടി കാണാനും വിലയിരുത്തുവാനും കയ്യടിക്കുവാനും തുടങ്ങിയിരിക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യമാണ്. അത് കൊണ്ട് തന്നെ ഒരു വിഭാഗത്തെ മാത്രം തൃപ്തിപെടുത്തുക എന്നതിൽ കവിഞ്ഞു സംവിധായകൻറേയോ തിരക്കഥകൃത്തിൻറേയോ ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഘടകത്തിനാണ് ഇപ്പോൾ പലരും കൂടുതലും ഊന്നൽ നൽകിയിരിക്കുന്നതും.

സിനിമയെ കുറിച്ചും അതിൻറെ മറ്റു സാങ്കേതിക തലങ്ങളെ കുറിച്ചും വ്യക്തമായ അറിവും ബോധവും ചിന്തയും ഉള്ള തലമുറയാണ് ഇപ്പോൾ വളർന്നു വരുന്നത്. അതിനാൽ മലയാള ചിത്രങ്ങൾ കൂടാതെ അന്താരാഷ്ട്ര ചിത്രങ്ങൾ പോലും കണ്ട് ഓരോ ചിത്രത്തെയും നിരൂപണം ചെയ്യാനുള്ള കഴിവും അത് പ്രകടിപ്പിപ്പിക്കാനുള്ള ആത്മ വിശ്വാസവും പ്രേക്ഷകനിപ്പോൾ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ഏതെല്ലാമോ തരത്തിൽ ഇതിനൊരു മുതൽക്കൂട്ടായെന്നും പറയാം.

ഇങ്ങനൊരു സമയത്തിറങ്ങുന്ന വേറിട്ട ചിത്രമാണ് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മോൺസ്റ്റർ'. ഉദയ്കൃഷ്ണ എന്ന അതുല്യ പ്രതിഭയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിറ്റ് മേക്കർ വൈശാഖ് ആണ്. ആറുവർഷം മുമ്പ് പുലിമുരുകനിലൂടെ ഒന്നിച്ച ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത ഒട്ടേറെ കാര്യങ്ങൾ ചിത്രത്തിലുണ്ട് എന്നുതന്നെയാണ് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ആശിർവാദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. നടി ഹണി റോസിൻറെ കരിയർ ബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിൽ പ്രേക്ഷകർ കാണാൻ പോവുന്നത്. കേരളത്തിലാകമാനം തീയേറ്ററുകളിൽ ചിത്രം ഈ മാസം 21 ന് എത്തുകയാണ്.

Content Highlights: monster movie starring mohanlal, vysakh and mohanlal after pulimurukan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented