പുതിയ റിലീസുകൾക്കിടയിലും തിളക്കം തെല്ലും കുറയാതെ മോൺസ്റ്റര്‍


ഓരോ കാഴ്ചയിലും പുതുമയാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.

മോൺസ്റ്റർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/ActorMohanlal/photos

പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഉദയകൃഷ്ണയും ഒന്നിച്ച മോൺസ്റ്റർ തിയറ്ററുകളിൽ മികച്ച വിജയവുമായി പത്താം ദിനത്തിലേക്ക്. ലക്കി സിങ്ങായുള്ള മോഹൻലാലും ഭാമിനിയായി ഹണിയും ദുർഗയായി ലക്ഷ്മി മഞ്ജുവും തകർത്തഭിനയിച്ച ചിത്രം പ്രായഭേദമെന്യേ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഓരോ കാഴ്ചയിലും പുതുമയാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. പുതിയ കാലത്തെ കഥകൾക്ക് മോഹൻലാൽ കൈകൊടുത്ത് തുടങ്ങുകയാണ് മോൺസ്റ്ററിലൂടെയെന്നാണ് ആരാധകരും പറയുന്നത്. മോഹൻലാലിനെപ്പോലെ ഒരു താരത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട പ്രമേയമാണ് മോൺസ്റ്ററിനെ വ്യത്യസ്തമാക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം.സുദേവ് നായര്‍, ജോണി ആന്‍റണി, സിദ്ദിഖ്, ലെന തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മികച്ച വേഷത്തിലുണ്ട്. ഒക്ടോബർ 21നാണ് മോൺസ്റ്റർ റിലീസ് ചെയ്തത്. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോൺസ്റ്ററിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് ആണ് സിനിമയുടെ നിർമ്മിച്ചിരിക്കുന്നത്.

സതീഷ് കുറുപ്പ് ഒറുക്കിയ ക്യാമറ കാഴ്ചകളൊരുക്കിയത്. ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗും ദീപക് ദേവിന്‍റെ സംഗീതവും സ്റ്റണ്ട് സിൽവയുടെ സ്റ്റണ്ട് കോറിയോഗ്രഫിയും എടുത്ത് പറയേണ്ടത് തന്നെയാണെന്ന് ഏവരും പറയുന്നു. തീര്‍ച്ചയായും തിയറ്റര്‍ എക്സീപിരിയൻസ് ചെയ്യേണ്ട സിനിമയാണ് മോൺസ്റ്റര്‍. ദീപാവലി റിലാസായെത്തിയ ചിത്ര പത്താം ദിനത്തിലെത്തുമ്പോഴും തിയറ്ററുകളിൽ ജനകീയ വിജയം നേടി മുന്നേറുകയാണ്.

Content Highlights: mohanlal new film, monster movie, monster theatre response after 10 days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented