ഹണി റോസിന്റെ കരിയർ ബെസ്റ്റ് പ്രകടനം, നാലാം ദിനവും തിയറ്ററുകളിൽ മോൺസ്റ്ററിന്റെ ജൈത്രയാത്ര


കഴിഞ്ഞ 17 വ‍ർഷത്തോളമായി സിനിമ ഇൻഡസ്ട്രിയിലുള്ള ഹണിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് മോൺസ്റ്ററിലേതെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്.

ഹണി റോസ്, മോൺസ്റ്റർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/IamDhwani/photos

മോഹൻലാൽ സിനിമകൾ യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ തിയറ്ററുകളിലെത്തി ആഘോഷമായി ഏറ്റെടുക്കാറുണ്ട്. താരത്തിൻറെ ഏറ്റവും പുതിയ റിലീസായ മോൺസ്റ്റർ സിനിമ കാണുവാനായും തിയറ്ററുകളിൽ നിരവിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ദീപാവലി അവധി കൂടിയായതോടെ തിയറ്ററുകളിൽ ജനപ്രളയമാണ്.

മോഹൻലാൽ പഞ്ചാബി ലുക്കിൽ എത്തിയിരിക്കുന്നുവെന്നതാണ് മോൺസ്റ്റർ സിനിമയുടെ പ്രധാന ഹൈലൈറ്റ്. ലക്കി സിംഗ് എന്ന കഥാപാത്രമായി ലാലിൻറെ മാസ്മരിക പ്രകടനം തന്നെയാണ് സിനിമയിലുള്ളതെന്ന് പ്രേക്ഷകരും പറയുന്നു. അതോടൊപ്പം തന്നെ സിനിമ സംസാരിക്കുന്ന വിഷയത്തിൻറെ പ്രാധാന്യവും. കൊമേഴ്സ്യൽ സിനിമ പലപ്പോഴും പറയാൻ ധൈര്യപ്പെടാത്ത തരത്തിലുള്ളൊരു പ്രമേയത്തെ ധീരമായി തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകൻ വൈശാഖും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ സംസാരം.ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊന്ന് ഹണി റോസിന്റെ ശക്തമായ കഥാപാത്രത്തേ കുറിച്ചാണ്. കഴിഞ്ഞ 17 വ‍ർഷത്തോളമായി സിനിമ ഇൻഡസ്ട്രിയിലുള്ള ഹണിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് മോൺസ്റ്ററിലേതെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്. അതോടൊപ്പം തന്നെ സുദേവ് നായർ, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ലെന, ഗണേഷ് കുമാ‍ർ തുടങ്ങിയവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ദീപാവലി റിലീസുകളിൽ തിയറ്ററുകളിൽ ആളെക്കൂട്ടാൻ പോന്ന എല്ലാം ഒത്തിണങ്ങിയ സിനിമ കൂടിയാണ് മോൺസ്റ്റർ.

Content Highlights: honey rose's performance in monster, mohanlal vysakh movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented