ഞാനും ഉദയ്കൃഷ്ണയും ഇതുവരെ ചെയ്യാത്ത തരം ചിത്രമാണ് മോൺസ്റ്റർ -വൈശാഖ്


വളരെ ഫാസ്റ്റ് പെയ്‌സിൽ പോകുന്ന ചിത്രമല്ല മോൺസ്റ്റർ. പതുക്കെ പതുക്കെ പ്രേക്ഷകരെ സിനിമയിലേക്ക് ലാൻഡ് ചെയ്യിക്കുകയാണ് മോൺസ്റ്റർ.'' വൈശാഖിന്റെ വാക്കുകൾ. 

മോൺസ്റ്റർ സിനിമയുടെ പോസ്റ്റർ, വൈശാഖ് | ഫോട്ടോ: www.facebook.com/ActorMohanlal, മാതൃഭൂമി

ന്നെ സംബന്ധിച്ചിടത്തോളം സിനിമ എത്രത്തോളം വ്യത്യസ്തമാണെന്ന് പറയേണ്ടത് പ്രേക്ഷകരാണെന്ന് സംവിധായകൻ വൈശാഖ്. പുതിയ ചിത്രമായ മോൺസ്റ്ററിന്റെ റിലീസിനോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കുറച്ച് ക്ഷമയോടെയേ ഇരുന്നാലേ ഈ ചിത്രത്തിലേക്ക് ഇറങ്ങാനാവൂ എന്നും അതിവേ​ഗത്തിൽ പോകുന്ന ചിത്രമല്ല മോൺസ്റ്ററെന്നും വൈശാഖ് ചൂണ്ടിക്കാട്ടി.

"എനിക്കും തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കും ഞങ്ങൾ ഇത്‌വരെ ചെയ്തിട്ടില്ലാത്ത, പോയിട്ടില്ലാത്ത, എക്‌സ്പീരിയൻസ് ഉള്ള സ്‌ക്രിപ്റ്റും മേക്കിങ്ങും ഉളള സിനിമയാണ് മോൺസ്റ്റർ. വളരെ രസകരമായ കണ്ടന്റും ബേസ്‌ലൈനുമാണ് ഈ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. കുറച്ച് ക്ഷമയോടെ ഇരുന്നാലെ ഈ ചിത്രത്തിലേക്ക് ഇറങ്ങാൻ സാധിക്കൂ. കാരണം വളരെ ഫാസ്റ്റ് പെയ്‌സിൽ പോകുന്ന ചിത്രമല്ല മോൺസ്റ്റർ. പതുക്കെ പതുക്കെ പ്രേക്ഷകരെ സിനിമയിലേക്ക് ലാൻഡ് ചെയ്യിക്കുകയാണ് മോൺസ്റ്റർ.'' വൈശാഖിന്റെ വാക്കുകൾ.



പതിയെ കഥയിലേക്ക് എത്തുന്ന പ്രേക്ഷകർക്ക് സിനിമ ഒരോ നിമിഷവും ത്രില്ലിങ്ങ് ആകും. കാരണം സിനിമയുടെ ബേസ്‌ലൈൻ മുതൽ തന്നെ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ലക്ഷ്യം. ലാലേട്ടൻ മുതൽ ഈ സിനിമയിലെ ഓരോ വ്യക്തിയും സിനിമ ചെയ്യാൻ തീരുമാനിച്ചത് രസകരമായ ഈ കണ്ടറ്റ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ തിരക്കഥയും എഴുതിത്തുടങ്ങിയ സിനിമയല്ല മോൺസ്റ്റർ. ഇങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് പറയുകയും ആശയം കണ്ടെത്തുകയുമായിരുന്നുവെന്നും വൈശാഖ് കൂട്ടിച്ചേർത്തു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വൻ ബജറ്റ് ചിത്രത്തിൽ വലിയ താരനിരയും മോഹൻലാലിനൊപ്പമുണ്ട്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൂടാതെ ഹണി റോസ്,ലെന,ലക്ഷ്മി മഞ്ജു, സിദ്ധിഖ്, സുദേവ് നായർ,ഗണേഷ് കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. സ്റ്റണ്ട് സിൽവയാണ് സംഘട്ടനസംവിധാനം. ഛായാഗ്രഹണം -സതീഷ് കുറുപ്പ്, സംഗീത സംവിധാനം -ദീപക് ദേവ്, എഡിറ്റിങ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ -സിദ്ധു പനയ്ക്കൽ, വസ്ത്രാലങ്കാരം -സുജിത്ത് സുധാകരൻ, സ്റ്റിൽസ് -ബെന്നറ്റ് എം.വർഗീസ്, പ്രൊമോ സ്റ്റിൽസ് -അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് -ആനന്ദ് രാജേന്ദ്രൻ.

Content Highlights: director vysakh about monster movie, mohanlal and vysakh movie monster, udaykrishna

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented