മോഹൻലാലും ഷിബു ബേബി ജോണും, മലെെക്കോട്ടെെ വാലിബൻ പോസ്റ്റർ | PHOTO : FACEBOOK/ SHIBU BABY JOHN, MOHANLAL
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ചിത്രം പങ്കുവെച്ച് നിർമാതാവ് ഷിബു ബേബി ജോൺ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കാണ് നിർമാതാവ് പുറത്തുവിട്ടത്.
മലെെക്കോട്ടന്റെ വാലിബന്റെ ലൊക്കേഷനിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണിത്. കുടുമ കെട്ടി, കെെയിൽ പച്ച കുത്തിയ ലുക്കിലാണ് മോഹൻലാലുള്ളത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ഷിബു ബേബി ജോൺ പങ്കുവെച്ചിട്ടുണ്ട്. 'തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു'വെന്ന് ഷിബു ബേബി ജോൺ കുറിച്ചു. പിറന്നാൾ ആശംസകൾ ലാലു എന്നും ഷിബു ബേബി ജോൺ കുറിച്ചു.
അതേസമയം, ‘മലൈക്കോട്ടൈ വാലിബന്റെ’ കൂടുതൽ അപ്ഡേറ്റുകൾ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിര്‍മ്മാണ പങ്കാളികളാണ്.
Content Highlights: mohanlal birthday shibu baby john shares mohanlal malaikkottai valiban look
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..