തകര്‍പ്പന്‍ ചുവടുകളുമായി മൂവ് യുവര്‍ ബോഡി; മൈക്കിലെ ഗാനം


ഗാനരംഗത്തിൽ നിന്നും

ജോണ്‍ എബ്രഹാം എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച് വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിലെ ഡാന്‍സ് നമ്പര്‍ 'മൂവ് യുവര്‍ ബോഡി ' സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. എമ്മി അവാര്‍ഡ് നോമിനിയും പ്രശസ്ത ഹിപ്-ഹോപ്പ് ഗ്രൂപ്പായ കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യയുടെ ഡയറക്ടറുമായ സുരേഷ് മുകുന്ദാണ് ഗാനത്തിന്റെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. 'മൂവ് യുവര്‍ ബോഡി' യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബാണ്, വിനായക് ശശികുമാര്‍ എഴുതിയ ഗാനം സിദ്ധാര്‍ത്ഥ് മേനോനാണ് ആലപിച്ചത്.

ഹൃദയത്തിലെ ജനപ്രിയ ഗാനങ്ങള്‍ക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മൈക്ക്. മൈക്കിലെ 'ലഡ്കി' എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ലഡ്കിയും മൂവ് യുവര്‍ ബോഡിയും സമൂഹ മാധ്യമങ്ങളിലും സംഗീതാസ്വാദകര്‍ക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. സമകാലീന പ്രസക്തിയുള്ള പ്രമേയം ചര്‍ച്ച ചെയ്യുന്ന മൈക്കിന്റെ ട്രെയ്ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. കല വിപ്ലവം പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബര്‍ അലിയാണ് മൈക്ക് രചിച്ചിരിക്കുന്നത്. നവാഗതനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനശ്വര രാജനാണ് നായിക. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ച ഗാനങ്ങള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നല്‍കുന്നു. മൈക്കിലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ ഡയറക്ടര്‍ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്, മറ്റൊന്ന് ഗായത്രി രഘുറാം നിര്‍വഹിക്കുമ്പോള്‍, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേര്‍ന്ന് കൊറിയോഗ്രാഫി ചെയ്യുന്നു.

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സോണിയ സാന്‍ഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജന്‍ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്‌സ് പ്രഭുവും, അര്‍ജ്ജുനുമാണ്. രാഹുല്‍ രാജിന്റേതാണ് സ്റ്റില്‍സ്. ഡേവിസണ്‍ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍ ജയറാം രാമചന്ദ്രന്‍. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.

Content Highlights: Mike Movie song Move Your Body Ananswara Rajan John Abraham Vishnu Prasad Ranjith Sajeev


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented