സ്വയം അപ്​ഗ്രേഡ് ചെയ്ത് അനശ്വര, സ്ക്രീനിൽ മൈക്ക് മാത്രം | Mike Review


അഞ്ജയ് ദാസ്. എൻ.ടി

മൈക്ക് ആവാൻ കൊതിക്കുന്ന സാറയെ അനശ്വര രാജൻ ​ഗംഭീരമാക്കിയിട്ടുണ്ട്.

REVIEW

Mike Movie

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാളചിത്രം എന്നതായിരുന്നു മൈക്ക് എന്ന ചിത്രത്തിന്റെ പ്രചാരണായുധം. മുന്നണിയിലും പിന്നണിയിലുമായി ഒരുപറ്റം യുവാക്കൾ, ഹൃദയത്തിന് ശേഷം ഹെഷാം ഒരുക്കുന്ന ​ഗാനങ്ങൾ എന്നിവ മറ്റുപ്രത്യേകതകളിലും പെടുന്നു. പക്ഷേ കണക്കുകൾ കൂട്ടിനോക്കിയാൽ യുവത്വത്തിന്റെ ആവേശവും വാശിയും മാനസിക സംഘർഷങ്ങളും അനാവരണം ചെയ്യുന്ന സുന്ദരചിത്രം. അതാണ് വിഷ്ണു ശിവപ്രസാദ് ഒരുക്കിയ മൈക്ക്.

ഒരു ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് കരുതുന്ന സാറ എന്ന പെൺകുട്ടിയുടെ ജീവിതമാണ് മൈക്ക് സംസാരിക്കുന്നത്. പുരുഷന്മാർ എത്രയോ ഭാ​ഗ്യവാന്മാരാണെന്നാണ് അവളുടെ പക്ഷം. ആൺകുട്ടികൾക്ക് എല്ലാത്തിനും നല്ല സ്വാതന്ത്ര്യമുണ്ട്. ഏത് പാതിരാത്രിയും എവിടെ വേണമെങ്കിലും പോവാം. ആർത്തവദിനങ്ങളെ ഭയപ്പെടുകയോ പ്രസവവേദന അനുഭവിക്കുകയോ വേണ്ട എന്നൊക്കെയാണ് കക്ഷിയുടെ തിയറി. മൈക്ക് എന്ന പുരുഷനാവാനാണ് അവളുടെ ശ്രമം. മൈക്ക് എന്ന സിനിമയുടെ സഞ്ചാരം ഈ കഥാപാത്രത്തിലൂന്നിയാണ്.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ചത് എന്ന ടാ​ഗ് ലൈനോടുകൂടി മലയാളത്തിലും മറ്റുഭാഷകളിലുമായി നിരവധി ചിത്രങ്ങൾ ഇറങ്ങാറുണ്ട്. അവയിൽ മിക്കതും ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ ആസ്പദമാക്കിയായിരിക്കും എത്തിയിരിക്കുക. പക്ഷേ മൈക്ക് പറയുന്നത് അല്ലെങ്കിൽ കാണിക്കാൻ ശ്രമിക്കുന്നത് ഒന്നിലേറെ സമാനസംഭവങ്ങളെയോ വ്യക്തികളെയോ ആണ്. മൈക്കിലെ നായകനാവാൻ ശ്രമിക്കുന്ന നായികയുടേതിന് സമാനമായ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. വേറൊരു തരത്തിൽപ്പറഞ്ഞാൽ അവരുടെ പ്രതിനിധിയാണ് മൈക്ക്.

മൈക്ക് ആവാൻ കൊതിക്കുന്ന സാറയെ അനശ്വര രാജൻ ​ഗംഭീരമാക്കിയിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങളിലേയും സൂപ്പർ ശരണ്യയിലേയും സ്കൂൾ/ കോളേജ് കാമുകി, വിദ്യാർത്ഥിനി വേഷങ്ങളിൽ നിന്ന് പുറത്തുകടന്നിട്ടുണ്ട് ഈ യുവതാരം. ആറ്റിറ്റ്യൂഡിലും സംഭാഷണത്തിലുമെല്ലാം സ്ക്രീനിൽ കാണാനാവുക മൈക്കിനെ മാത്രമാണ്. നായകനൊപ്പം പാട്ടുപാടി, പ്രണയിച്ച് നടന്നിരുന്ന നായികയിൽ നിന്ന് എതിർക്കാൻ വരുന്നവനെ അടിച്ച് നിലത്തിടുന്ന, ഒരു സിനിമ ഒറ്റയ്ക്ക് തോളിലേറ്റാൻ തക്കവണ്ണം സ്വയം അപ്​ഗ്രേഡ് ചെയ്തെടുത്തിട്ടുണ്ട് അനശ്വര.

പ്രണയവും നിരാശയും ഒരുപോലെ പേറിനടക്കുന്ന ആന്റണിയെ പുതുമുഖം രഞ്ജിത് സജീവ് മികച്ചതാക്കിയിട്ടുണ്ട്. നായികാ കേന്ദ്രീകൃത സിനിമയാണെങ്കിലും തുല്യപ്രാധാന്യത്തിലുണ്ട് രഞ്ജിത്തിന്റെ ആന്റണി. സംഘട്ടനരം​ഗങ്ങളിലും നല്ല ടൈമിങ് പ്രകടമാക്കുന്നുണ്ട് രഞ്ജിത്ത്. ഭാവിയിൽ ആക്ഷൻ-വൈകാരിക പ്രാധാന്യമുള്ള വേഷങ്ങളിൽ മലയാളസിനിമയിൽ ഒരു മുതൽക്കൂട്ടാകും ഈ യുവതാരം. അഭിരാം, അക്ഷയ് രാധാകൃഷ്ണൻ, ജിനു ജോസഫ്, രോഹിണി, ഡയാന ഹമീദ്, വെട്ടുകിളി പ്രകാശ് എന്നിവരും അവരവരുടെ കഥാപാത്രങ്ങൾ ഭം​ഗിയാക്കി.

ആദ്യചിത്രമായ ബിവെയർ ഓഫ് ഡോ​ഗ്സിൽ നിന്ന് സംവിധായകനെന്ന നിലയിൽ വിഷ്ണു ബഹുദൂരം മുന്നേറിക്കഴിഞ്ഞിട്ടുണ്ട്. സാങ്കേതികപരമായി മുന്നിട്ടുനിൽക്കുന്ന കൂടുതൽ ചിത്രങ്ങൾ ഈ ചെറുപ്പക്കാരനിൽനിന്ന് പ്രതീക്ഷിക്കാം. ചടുലവും മിഴിവേറിയതുമായിരുന്നു രണദിവെയുടെ ഛായാ​ഗ്രഹണം. ഹെഷാമൊരുക്കിയ ​ഗാനങ്ങളും പശ്ചാത്തലസം​ഗീതവും കയ്യടിയർഹിക്കുന്നു. ചുരുക്കത്തിൽ ധൈര്യസമേതം കാണാവുന്ന നല്ലൊരു ചിത്രമാണ് മൈക്ക്.

Content Highlights: mike movie review, anaswara rajan and john abraham movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented