എട്ടുമാസം ഇങ്ങനെയൊരു കഥാപാത്രത്തെ കൊണ്ടുനടക്കുന്നത് വലിയ പ്രയത്‌നമായിരുന്നു -രഞ്ജിത്ത് സജീവ്


രഞ്ജിത്ത് സജീവ് മൈക്ക് എന്ന ചിത്രത്തിൽ

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മറ്റൊരു പുതുമുഖ നായകന്‍ കൂടി എത്തുകയാണ് -രഞ്ജിത്ത് സജീവ്. അഭിനയ മോഹവുമായി നടന്നിരുന്ന രഞ്ജിത്തിന്റെ ഒരു മോണോലോഗ് വീഡിയോ കണ്ടിട്ടാണ് വിഷ്ണു മൈക്കിലേക്ക് വിളിക്കുന്നത്.

'ഗ്ലോബല്‍ അപ്പീലുള്ള തീമാണെന്നാണ് മൈക്കിന്റെ തിരക്കഥ കേട്ടപ്പോള്‍ തോന്നിയത്,' രഞ്ജിത്ത് പറയുന്നു. 'ആന്റണിയെന്ന കഥാപാത്രവുമായി എനിക്ക് റിലേറ്റ് ചെയ്യാനും കഴിഞ്ഞു. പക്ഷേ ആന്റണിയുടെ അവസ്ഥ വളരെ എക്‌സ്ട്രീമാണ്. ഒരു ദുരന്തത്തിന്റെ ഭാരവും പേറിനടക്കുന്ന ആളാണ് ആന്റണി. അങ്ങനെയൊരു കഥാപാത്രമായി മാറാന്‍ ഒരുപാട് പണിയെടുക്കേണ്ടിവന്നു.'



'അഭിനയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ട് ജോണറുകള്‍ കോമഡിയും നിസ്സംഗതയുമാണ്. നാച്വറലായി വന്നില്ലെങ്കില്‍ കോമഡി വര്‍ക്കൗട്ടാവില്ല. അതുപോലെ നിസ്സംതയില്‍ നമുക്ക് ഒരുപാട് ഭാവങ്ങളൊന്നും പ്രേക്ഷകന് നല്‍കാനാവില്ല. കണ്ണിലൂടെയും പെരുമാറ്റത്തിലൂടെയുമെല്ലാം കഥാപാത്രത്തെ പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കണം. ആന്റണി അങ്ങനെയുള്ള കഥാപാത്രമാണ്. എട്ടുമാസം അത്തരമൊരു കഥാപാത്രമാവുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു' -രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ വിഷ്ണു ശിവപ്രസാദ്, താന്‍ ഉദ്ദേശിച്ചതു കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള ആളാണെന്നും രഞ്ജിത്ത് പറയുന്നു. 'വിഷ്ണു ഒരു പെര്‍ഫെക്ഷനിസ്റ്റാണ്. തന്റെ വിഷനില്‍ ഒട്ടും കോംപ്രമൈസ് ചെയ്യില്ല. 45 ടെയ്ക്കുകള്‍ വരെ പോയ ഷോട്ടുണ്ട് മൈക്കില്‍. അത്ര പാഷനോടെയാണ് വിഷ്ണു കാര്യങ്ങള്‍ ചെയ്യുന്നത്. നടനെന്ന നിലയില്‍ എനിക്ക് കഴിവിന്റെ പരമാവധി നല്‍കാന്‍ അതുകൊണ്ട് സാധിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. അതിന്റെ ഗുണം സിനിമയിലും കാണുമെന്നാണ് പ്രതീക്ഷ.'

Content Highlights: Mike Movie, Ranjith Sanjeev new face in Malayalam Cinema, Ananswara Rajan, John Abraham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented