ജോൺ എബ്രഹാം ഈ മാസം 17-ന് കൊച്ചിയിൽ, മൈക്ക് ആഗസ്റ്റ് 19ന് 


ജോൺ  എബ്രഹാം എന്റർടൈൻമെന്റ്  നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് മൈക്ക് 

മൈക്ക് മൂവി പോസ്റ്റർ| ജോൺ എബ്രഹാം

മൈക്ക് സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കുടുക്കാനായി പ്രശസ്ത നടൻ ജോൺ എബ്രഹാം കൊച്ചിയിലെത്തും. ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 17ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെ സെന്റർ സ്‌ക്വയർ മാളിലാണ് പരിപാടി. ആദ്യം പത്രസമ്മേളനവും ശേഷം പ്രീ-റിലീസ് ഇവന്റും പൊതുജനവുമായിട്ടുള്ള സംവാദവുമുണ്ടാകും. 'ട്രാവൽ വിത്ത് മൈക്ക്' കോണ്ടെസ്റ്റിലെ വിജയികളെയും ചടങ്ങിൽ അനുമോദിക്കും.

ബിവെയർ ഓഫ് ഡോഗ്സ് സിനിമയുടെ സംവിധായകൻ വിഷ്ണു ശിവപ്രസാദ് സംവിധാനം നിർവഹിക്കുന്ന മൈക്ക്, രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. പുതുമുഖം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായിക. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.



രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം വിവേക് ഹർഷനും നിർവഹിച്ചിരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകുന്നു.

മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് ഒരു പാട്ട് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു. രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ.

പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.

Content Highlights: mike movie, john abraham, anaswara rajan, dayyan hameed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented