'മൈക്ക്' ആവാന്‍ അനശ്വര നന്നായി കഷ്ടപ്പെട്ടു, ശരിക്കും ഒരു മിടുക്കി കുട്ടി -ഡയാന ഹമീദ്


അഞ്ജയ് ദാസ്. എന്‍.ടി

മൈക്കിനേയും മറ്റ് പുതിയ ചിത്രങ്ങളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുകയാണ് ഡയാന.

INTERVIEW

ഡയാന ഹമീദ് | ഫോട്ടോ: www.instagram.com/dayyana_hameed/

ഗാംബ്ലര്‍ എന്ന ടോം ഇമ്മട്ടി ചിത്രത്തിലൂടെ കടന്നുവന്ന പെണ്‍കുട്ടി. ടെലിവിഷന്‍ ഷോകളും വെബ്‌സീരീസുകളും ഇടയ്ക്ക് സിനിമകളും. ജോഷി സംവിധാനം ചെയ്ത പാപ്പനില്‍ നിര്‍ണായകവേഷം. ജോണ്‍ എബ്രഹാം ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം മൈക്കിലെ അടുത്തവീട്ടിലെ പെണ്‍കുട്ടിയായ സ്വാതി എന്ന കഥാപാത്രം. കൈനിറയെ സിനിമകളുമായി മലയാളത്തില്‍ സജീവമാവുകയാണ് ഡയാന ഹമീദ്. മൈക്കിനേയും മറ്റ് പുതിയ ചിത്രങ്ങളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുകയാണ് ഡയാന.

മൈക്കിലെ അടുത്തവീട്ടിലെ പെണ്‍കുട്ടി

സ്വാതി എന്നാണ് കഥാപാത്രത്തിന്റെ പേര്. നായക കഥാപാത്രത്തിനോട് ചേര്‍ന്നുവരുന്ന ആളാണ്‌. കൂടുതല്‍ പറഞ്ഞാല്‍ സസ്‌പെന്‍സ് പൊളിയും. പാട്ടുരംഗങ്ങളിലുണ്ട്. വളരെ ലൈവ്‌ലി ആയ, അടുത്തവീട്ടിലെ പെണ്‍കുട്ടി എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ്. പ്രെഗ്നന്റ് ആയ ലുക്കില്‍ വരുന്നുണ്ട്. ആദ്യത്തെ സിനിമയായ ഗാംബ്ലറിലും ഇതേ രീതിയിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ജോണ്‍ എബ്രഹാം എന്ന നിര്‍മാതാവ്

വളരെ സെലക്ടീവ് ആയി മാത്രം സിനിമകള്‍ ചെയ്യുന്നയാളാണ് ജോണ്‍ എബ്രഹാം. വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് അദ്ദേഹം. വിക്കി ഡോണറൊക്കെ അതിന്റെ ഉദാഹരണമാണ്. മൈക്കിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ത്തന്നെ വളരെയധികം ഇഷ്ടമായി ഓ.കെ പറയുകയായിരുന്നെന്നാണ് കേട്ടത്. വിക്കി ഡോണറിലൂടെ ആയുഷ്മാന്‍ ഖുറാന എന്ന താരോദയം ഉണ്ടായതുപോലെ മൈക്കിലൂടെ രഞ്ജിത് സജീവ് എന്ന താരത്തെ മലയാളസിനിമയ്ക്ക് ലഭിക്കാനുള്ള സാധ്യതകളേറെയാണ് വളരെ കഴിവും കഠിനാധ്വാനം ചെയ്യുന്നയാളുമാണ് രഞ്ജിത്. ഞങ്ങള്‍ പലരുടേയും കരിയറില്‍ വഴിത്തിരിവുണ്ടാകാന്‍ സാധ്യതയുള്ള ചിത്രമാണ് മൈക്ക്.

സ്വീറ്റ് ജോൺ എബ്രഹാം

മൈക്കിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറക്കുന്ന ചടങ്ങ് കൊച്ചിയില്‍ നടന്നപ്പോള്‍ ജോണ്‍ എബ്രഹാമായിരുന്നു അതിഥി. ആ സമയത്ത് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും സംസാരിക്കാനും ഒന്ന് കെട്ടിപ്പിടിക്കാനുമെല്ലാം സാധിച്ചു. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. വിശേഷങ്ങളൊക്കെ ചോദിച്ചു. വളരെ സ്വീറ്റായ ഒരാളാണ് അദ്ദേഹം.

ഡയാന ഹമീദ് ജോൺ എബ്രഹാമിനൊപ്പം

മൈക്കിലെ സഹപ്രവര്‍ത്തകര്‍

എന്റെ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത് അനശ്വരയ്ക്കും രഞ്ജിത്ത്, അഭിരാം, അക്ഷയ് രാധാകൃഷ്ണന്‍, രാകേഷ് എന്നിവര്‍ക്കൊപ്പമാണ്. രാകേഷിന്റൈ ആദ്യത്തെ ചിത്രമാണ്. പരസ്പരം സഹകരിച്ച് രസകരമായാണ് ചെയ്തത്. പുതുമുഖമാണ് അദ്ദേഹമെങ്കിലും അതിന്റേതായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. നന്നായിട്ട് പോയി.

ഡയാന ഹമീദ് മൈക്കിലെ നായകനായ രഞ്ജിത്തിനൊപ്പം

വിഷ്ണു എന്ന സംവിധായകന്‍

ആദ്യം തിരക്കഥ വിവരിച്ച് തരുന്നത് വിഷ്ണുവാണ്. വളരെ കണ്‍വിന്‍സിങ് ആയരീതിയിലായിരുന്നു എല്ലാം പറഞ്ഞുതന്നത്. ഒരു കഥകേള്‍ക്കുമ്പോള്‍ പ്രത്യേക ഇഷ്ടവും താത്പര്യവും തോന്നുന്ന രീതിയിലാണ് അദ്ദേഹം വിവരിച്ച് തന്നത്. അതൊരു നല്ല കഴിവാണ്. സംവിധായകന്‍ എന്ന നിലയില്‍ ഒരു പെര്‍ഫെക്ഷനിസ്റ്റാണ് വിഷ്ണു. നമ്മള്‍ ഒരു ടേക്ക് എല്ലാ രീതിയിലും ഓ.കെ ആയി കഴിഞ്ഞാലും ട്രിപ്പിള്‍ ഓ.കെ ആയാലേ അദ്ദേഹത്തിന് തൃപ്തിവരൂ. സിംഗിള്‍ ഷോട്ടിലെടുത്ത സീനുകളൊക്കെയുണ്ട്. റിഹേഴ്‌സലൊക്കെ ചെയ്ത് എല്ലാം കറക്റ്റായി വന്ന ഒരു ടേക്ക് ആണ് അദ്ദേഹം ഓ.കെ പറഞ്ഞത്. വളരെയധികം ശ്രദ്ധിക്കുന്നയാളാണ്. പറയുന്ന വിഷയത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ട്. എങ്ങനെയായിരിക്കും തന്റെ സിനിമ എന്ന് അറിയുന്നയാളാണ് വിഷ്ണു.

അനശ്വരയുടെ കഷ്ടപ്പാടുകള്‍

അനശ്വര വളരെ നന്നായി കഷ്ടപ്പെടുന്ന നടിയാണ്. ഈ തിരക്കഥ ചെയ്യാന്‍ മറ്റുപലരേയും സമീപിച്ചിരുന്നു. മുടി മുറിക്കുക, മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുക പിന്നെ ആണ്‍കുട്ടി പോലെ ഒരു കഥാപാത്രം. അതുകൊണ്ട് പലരും ചെയ്യാന്‍ മടികാണിച്ചതായി കേട്ടിരുന്നു. ഒരുപക്ഷേ ഇത്രയും വെല്ലുവിളികള്‍ നിറഞ്ഞതുകൊണ്ടായിരിക്കാം. അതൊക്കെ വളരെ ധൈര്യപൂര്‍വം ഏറ്റെടുത്ത് ചെയ്ത് മനോഹരമായി അനശ്വര ചെയ്തിട്ടുണ്ട്. അതൊക്കെ കയ്യടി അര്‍ഹിക്കുന്നതാണ്. ശരിക്കും മിടുക്കി കുട്ടി തന്നെയാണ് അനശ്വര.

അനശ്വര രാജനും ഡയാന ഹമീദും

പാപ്പന്‍ കൊണ്ടുവന്ന ഭാഗ്യം

ഇങ്ങനെയൊരു കഥാപാത്രം തന്നതിന് ജോഷി സാറിനോടാണ് നന്ദി പറയേണ്ടത്. സാറാണ് ആ വേഷത്തിലേക്ക് എന്നെ തിരഞ്ഞെടുത്തത്. പാപ്പന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ ആദ്യ സിനിമയുടെ കണ്‍ട്രോളറായ മുരുകന്‍ ചേട്ടനാണ്. അദ്ദേഹമാണ് എന്നെ വിളിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്യുന്നത്. പിന്നെ തിരക്കഥാകൃത്ത് ഷാന്‍ വളരെ മനോഹരമായി ആ കഥാപാത്രത്തേക്കുറിച്ച് വിവരിച്ചുതന്നു. അദ്ദേഹത്തോട് വളരെയധികം നന്ദി പറയേണ്ടിയിരിക്കുന്നു. ഡാന്‍സ് ചെയ്യേണ്ടി വരും എന്ന് പറഞ്ഞിരുന്നെങ്കിലും സിനിമാറ്റിക് ആയിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ കഥ മുഴുവന്‍ കേട്ടപ്പോള്‍ ചെറിയ ടെന്‍ഷന്‍ തോന്നി. പിന്നെ വിചാരിച്ചു, ജോഷി സാറിന്റെ സിനിമയല്ലേ, സുരേഷ് ഗോപി സാര്‍ പോലീസ് വേഷത്തില്‍ വരുന്ന, നല്ലൊരു ടീം അണിനിരക്കുന്ന സിനിമ. ഇങ്ങനെയൊരു അവസരം വരുമ്പോള്‍ എത്ര കഷ്ടപ്പെട്ടായാലും നമ്മള്‍ ചെയ്യണമല്ലോ. ജോഷി സാറിന്റെയും സുരേഷ് ഗോപി സാറിന്റെയുമെല്ലാം കൂടെയിരുന്നാണ് സിനിമ കണ്ടത്. ജോഷി സാറിനെക്കണ്ടാല്‍ പുറമേ സീരിയസ് ആണെന്ന് തോന്നുമെങ്കിലും വലിയ സ്‌നേഹമാണ്.

സുരേഷ് സാറിന്റെ നല്ല വാക്കുകള്‍

വേറെ ഏതെങ്കിലും നായകനടന്മാര്‍ ഇങ്ങനെ ചെയിതിട്ടുണ്ടോ എന്നറിയില്ല. ഒരുപാട് നടീനടന്മാര്‍ പാപ്പനില്‍ വേഷമിട്ടിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ തന്നെ ഒരുപാടുപേരുണ്ട്. പാപ്പന്റെ പ്രചാരണസമയത്ത് സുരേഷ് സാര്‍ ഓരോ അഭിനേതാക്കളേയും പേരെടുത്ത് പറഞ്ഞ് പരിചയപ്പെടുത്തി. നമുക്കോരോരുത്തര്‍ക്കും ശ്രദ്ധ കിട്ടണം വിചാരിച്ചുതന്നെയാണ്. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റിയാണത്.

സുരേഷ് ​ഗോപിക്കൊപ്പം ഡയാന ഹമീദ് | ഫോട്ടോ: www.instagram.com/dayyana_hameed/

പുതിയ ചിത്രങ്ങള്‍

വീകം എന്നൊരു പടം വരുന്നുണ്ട്. പിന്നെ മധുരം ജീവാമൃത ബിന്ദു എന്ന ആന്തോളജി സിനിമയുണ്ട്. മിക്കവാറും ഓ.ടി.ടി റിലീസ് തന്നെയായിരിക്കും. അര്‍ജുന്‍ രവീന്ദ്രനാണ് നിര്‍മാതാവ്. മണിയറയിലെ അശോകന്‍ ചെയ്ത ഷംസു സെയ്ബയാണ് സംവിധാനം. ജെസ്സി എന്നാണ് ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ പേര്. സൈജു കുറുപ്പ് ചേട്ടന്റെ നായികയായാണ് ഞാന്‍ വരുന്നത്.

Content Highlights: mike movie, actress dayyana hamid interview, dyyana hamid about anaswara rajan and john abraham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented