John Abraham
മലയാളത്തില്‍ സിനിമ ചെയ്യുന്നത് തന്റെ ചിരകാല സ്വപ്‌നമാണെന്ന് ജോണ്‍ എബ്രഹാം. അമ്മ മലയാളി അല്ലെങ്കില്‍ പോലും മോഹന്‍ലാലാണ് ഏറ്റവും ഇഷ്ടമുള്ള നടനെന്നും മലയാള സിനിമകള്‍ എല്ലാം കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നിര്‍മിക്കുമ്പോള്‍ നല്ല സിനിമകള്‍ സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. വിക്കി ഡോണര്‍ എന്ന സിനിമ ഞാന്‍ നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ എന്റെ തീരുമാനം തെറ്റാണെന്ന് പലരും പറഞ്ഞു. വിക്കി ഡോണര്‍ സ്മാര്‍ട്ട് ഫിലിം അല്ലെന്നായിരുന്നു അതിന് അവര്‍ കാരണം പറഞ്ഞത്. സംവിധായകന്‍ എന്നോട് ചോദിച്ചു, ഈ കഥാപാത്രത്തിന് നിങ്ങള്‍ ചേരുമെന്ന് തോന്നുന്നുണ്ടോ?ഞാന്‍ പറഞ്ഞു, ഞാന്‍ ചേരില്ല, പക്ഷേ ഏറ്റവും ചേരുന്ന ഒരു നടനെ ഞാന്‍ ഈ സിനിമയിലേക്ക് കൊണ്ടുവരും. അങ്ങനെയാണ് ആയുഷ് മാന്‍ ഖുറാനയെ കൊണ്ടുവന്നത്. എനിക്ക് പുതുമുഖങ്ങളെ കൊണ്ടുവരണം. അവരുടെ പുത്തന്‍ കണ്ടന്റുകള്‍ സിനിമയാക്കണം. അതുകൊണ്ടാണ് തന്നെ മൈക്ക് എന്ന സിനിമ എടുക്കാന്‍ തീരുമാനിച്ചത്. രഞ്ജിത്ത്, ഐശ്വര്യ, വിഷ്ണു തുടങ്ങി ഈ സിനിമയുടെ ഭാഗമായ എല്ലാവരും മികച്ചതാണെന്ന് ഞാന്‍ പറയുന്നു- ജോണ്‍ എബ്രഹാം പറഞ്ഞു.
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ആഷിഖ് അക്ബര്‍ അലിയുടേതാണ് തിരക്കഥ.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രണദിവെയാണ്. ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കുന്നത്. മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ പിന്നിലുള്ള സുരേഷ് മുകുന്ദ്, നൃത്തസംവിധായകര്‍ ഗായത്രി രഘുറാം, ഗ്രീഷ്മ നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്തസംവിധാനം.
രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സോണിയ സാന്‍ഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജന്‍ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്‌സ് പ്രഭുവും, അര്‍ജ്ജുനുമാണ്. രാഹുല്‍ രാജിന്റേതാണ് സ്റ്റില്‍സ്. ഡേവിസണ്‍ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍ ജയറാം രാമചന്ദ്രന്‍. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.
Content Highlights: John Abraham about Producing Vicky Donor, Mike Movies, Anaswara Rajan,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..