ഹൃദയത്തിന് ശേഷം ഹിഷാം, മൈക്കിലെ ആദ്യ​ഗാനം പുറത്ത്


ഹൃദയത്തിന് ശേഷം ഹിഷാം സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മൈക്ക്. അനശ്വര രാജൻ അവതരിപ്പിക്കുന്ന സാറ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് 'ലഡ്‌കി '.

മൈക്ക് എന്ന ചിത്രത്തിൽ അനശ്വര രാജൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാളചിത്രം മൈക്കിലെ ആദ്യ​ഗാനം പുറത്തിറങ്ങി. ലഡ്‌കി എന്ന ഗാനം സിത്താര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്‌ദുൾ വഹാബാണ് സംഗീതം സംവിധാനം. സുഹൈൽ കോയയുടേതാണ് വരികൾ. ഹൃദയത്തിന് ശേഷം ഹിഷാം സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മൈക്ക്. അനശ്വര രാജൻ അവതരിപ്പിക്കുന്ന സാറ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് 'ലഡ്‌കി '.

ബിവെയർ ഓഫ് ഡോഗ്സ് എന്ന സിനിമയുടെ സംവിധായകൻ വിഷ്ണുശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയുടേതാണ് തിരക്കഥ. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതൻ രഞ്ജിത്ത് സജീവ് ആണ് നായകൻ. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് മറ്റു​ഗാനരചയിതാക്കൾ. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം വിവേക് ഹർഷനും നിർവഹിക്കുന്നു. ചിത്രത്തിലെ ഒരു​ഗാനം മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്, മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു.

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.

Content Highlights: anaswara rajan new movie mike first single out, ladki song

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented