മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായ പ്രഭാഷണം വടക്കാഞ്ചേരി ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജിൽ കവിതാ ബാലകൃഷ്ണൻ നിർവഹിക്കുന്നു. | ഫോട്ടോ: മാതൃഭൂമി
വടക്കാഞ്ചേരി: കലയുടെ വിപുലമണ്ഡലത്തില്‍ കവിതകള്‍ക്കും സാഹിത്യേതര അര്‍ത്ഥത്തില്‍ കലാചരിത്രമുണ്ടെന്ന് കലാചരിത്രകാരിയും കവിയുമായ കവിതാ ബാലകൃഷ്ണന്‍. മാതൃഭൂമി അക്ഷരോത്സവത്തിന്റെ മുന്നോടിയായി ജില്ലയിലെ ആറാമത് പ്രഭാഷണം വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍.എസ്.എസ്. കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. 'കലയും കവിതയും ഇന്ന്' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം നടന്നത്.
കവിതയെഴുതുന്ന അനേകര്‍ ഉണ്ടാകുന്നുവെന്നത് പല വീക്ഷണകോണുകളുടെ കൂട്ടം ഉണ്ടാക്കാനുള്ള സമൂഹത്തിന്റെ ശേഷിയാണ് വ്യക്തമാക്കുന്നത്. കവിത എന്ന കലാരൂപം അലക്ഷ്യമോ അനായാസമോ ആണെന്നല്ല അത് അര്‍ത്ഥമാക്കുന്നത്. പുതിയ കവിതയുടെ വലിയൊരു ഭാഗം ആധികാരികമല്ല.
ശബ്ദം, നാടകീയത, ആഖ്യാനപരത, ചിത്രരചനാപരത, ഘടനകളുടെ വിഘടനം എന്നിവയില്‍ ഏത് നാടിന്റെയും സാംസ്‌കാരികചരിത്രം കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ 'കലാത്മക കവിസമൂഹം വലിയ പങ്കു വഹിക്കുന്നു. നോവലില്‍ നോവലിസ്റ്റ് പ്രത്യക്ഷപ്പെടുന്നതുപോലെയല്ല കവിതയില്‍ കവിക്ക് അനുഭവത്തിന്റെ ചെറിയ ഒരിടത്തില്‍ അത് സാധ്യമാവുന്നു -ഡോ. കവിത പറഞ്ഞു.
ശ്രീ വ്യാസ എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. ഗീത സ്വാഗതം പറഞ്ഞു. തൃശ്ശൂര്‍ ക്ലബ്ബ് എഫ്.എം. ആര്‍.ജെ. സിംല മേനോനായിരുന്നു ആമുഖം. സര്‍വ്വമംഗള ട്രസ്റ്റി കെ. രാജീവ് അതിഥിക്കുള്ള ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു. മാതൃഭൂമി സോഷ്യല്‍ ഇനീഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് എം. വിനയചന്ദ്രന്‍ നന്ദി പറഞ്ഞു.
Content Highlights: mbifllectureseries2023, mbifl2023, dr. kavitha balakrishnan, sri vyasa nss college, thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..